news18india
Updated: March 25, 2019, 6:46 PM IST
27th character in Lucifer | 27-ാമനെ നാളെ അറിയാം
ലൂസിഫറിൽ ഒരു സസ്പെൻസ് കഥാപാത്രമുണ്ടെന്ന് സോഷ്യൽ മീഡിയ ആണയിട്ട് പറഞ്ഞതാ, അല്ലെ? എന്നിട്ടും പ്രേക്ഷകർ കണ്ടത് 26 പേരെ മാത്രം. ബാലതാരങ്ങളിൽ തുടങ്ങി, 26 ദിവസം നീളുന്ന പോസ്റ്റർ റിലീസിൽ ഏറ്റവും ഒടുവിലെത്തിയത് സൂപ്പർസ്റ്റാർ മോഹൻലാലിൻറെ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളി. മംമ്ത മോഹൻദാസ്, വിജയ് സേതുപതി, അല്ലെങ്കിൽ സംവിധായകൻ പൃഥ്വിരാജ് തന്നെ ആണിതെന്ന വാദങ്ങളുണ്ടായി. എന്നാൽ പണ്ടും ഇത്തരമൊരു പ്രചാരണം നടന്നപ്പോൾ സിനിമയുടെ അണിയറക്കാർ അത് നിഷേധിച്ച് മുന്നോട്ടു വന്നിരുന്നു. എന്തായാലും 27-ാമനെ നാളെ അറിയാം. രാവിലെ 10 മണിക്കാണ് ക്യാരക്റ്റർ പോസ്റ്റർ പുറത്തു വിടുന്നത്. അനൗൺസ്മെന്റ് വന്നിട്ടുണ്ട്.
മാർച്ച് 28നാണ് ലൂസിഫർ തിയേറ്ററുകളിലെത്തുക. ചിത്രത്തിൻറെ ട്രെയ്ലർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ ആയിരുന്നു. ഇപ്പോൾ രണ്ടാം സ്ഥാനത്തുണ്ട്. മോഹൻലാലിന്റെ അവതരണത്തോടെയാണ് ട്രെയ്ലർ എത്തിയിരിക്കുന്നത്. ഉദ്യോഗജനകമായ രംഗങ്ങൾ ഒരു പൊളിറ്റിക്കൽ ത്രില്ലറ്റിന്റെ എല്ലാവിധ ചേരുവകളോടെയുമാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ഖദറണിഞ്ഞാണ് മോഹന്‍ലാല്‍ എത്തുന്നത്.
ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ് ദുബായ് കേന്ദ്രീകരിച്ച ഫാർസ് ഫിലിംസ് ആണ് സ്വന്തമാക്കിയത്. വൻ തുകയുടെ ഇടപാടാണിതെന്ന് സൂചന. ഏകദേശം 92 ഇടങ്ങളിലായി 686ന് മുകളിൽ വരുന്ന കേന്ദ്രങ്ങളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും രാജ്യത്തിന് പുറത്ത് ലൂസിഫറിന് ലഭിക്കുക. ചിത്രത്തിൽ മഞ്ജു വാര്യർ നായികയാവും. മുൻ നിര താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഫാസിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
First published:
March 25, 2019, 6:27 PM IST