നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • No Time To Die | ജെയിംസ് ബോണ്ടിനായി റോഡില്‍ ഒഴിച്ച് കളഞ്ഞത് 31,000 ലിറ്റര്‍ കൊക്കക്കോള

    No Time To Die | ജെയിംസ് ബോണ്ടിനായി റോഡില്‍ ഒഴിച്ച് കളഞ്ഞത് 31,000 ലിറ്റര്‍ കൊക്കക്കോള

    ഇയോണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ 25-ാമത്തെ ചിത്രമാണ് നോ ടൈം ടു ഡൈ

    • Share this:
      ഡാനിയല്‍ ക്രെയ്ഗ് അവതരിപ്പിച്ച ജെയിംസ് ബോണ്ട് ആക്ഷന്‍ മൂവി സിരീസിലെ പുതിയ പതിപ്പായ 'നോ ടൈം ടു ഡൈ'യിലെ സംഘട്ടന രംഗങ്ങള്‍ക്ക് സ്റ്റണ്ട് ടീമിന് 50,000 പൗണ്ടിന്റെ (ഏകദേശം 50, 54, 273 രൂപ) കൊക്കക്കോള പാനീയമാണ് ചെലവഴിക്കേണ്ടിവന്നത്. വരാനിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍, തെക്കന്‍ ഇറ്റലിയിലെ കല്ലുകള്‍ നിറഞ്ഞ തെരുവുകളില്‍ ഡാനിയല്‍ ക്രെയ്ഗ്, അതിവേഗതയില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതും നിങ്ങള്‍ കണ്ടിരിക്കാം. ആ രംഗത്തില്‍ കാണിക്കുന്ന ഒരു സ്റ്റണ്ട് സീന്‍ വിജയകരമായി പൂര്‍ത്തികരിക്കാന്‍ 'നോ ടൈം ടു ഡൈ'യുടെ ആക്ഷന്‍ ടീമിന് 8400 ഗാലന്‍ കൊക്കോക്കോള പാനീയമാണ് വാങ്ങേണ്ടി വന്നത്.

      വിചിത്രമായി തോന്നുമെങ്കിലും, വലിയൊരു തുക ഒരു പാനീയത്തിനായി ചെലവഴിക്കുന്നതിന്റെ പിന്നിലെ കാരണവും സിനിമയുടെ സ്റ്റണ്ട്മാന്‍ ലീ മോറിസണ്‍ വെളിപ്പെടുത്തി. സിനിമയ്ക്കായുള്ള മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള രഹസ്യ ഘടകങ്ങളിലൊന്നാണ് കൊക്കോക്കോള എന്നാണ് അദ്ദേഹം പറയുന്നത്. വര്‍ഷങ്ങളായി 'ജെയിംസ് ബോണ്ട്' ടീമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റണ്ട്മാനാണ് ലീ മോറിസണ്‍. ഹൈപ്ബീസ്റ്റ് മീഡിയയോട് മോറിസണ്‍ പറയുന്നത്, വളരെക്കാലമായി സ്റ്റണ്ട് നടത്തുമ്പോള്‍ വഴുക്കലുള്ള പ്രതലങ്ങളില്‍ കൊക്കോക്കോള തളിക്കാറുണ്ട്. വ്യക്തമായ രൂപം നിലനിര്‍ത്തിക്കൊണ്ട് റോഡുകളില്‍ ഒരു പിടുത്തം കിട്ടാന്‍ പാനീയം സഹായിക്കുന്നുവെന്നും, കൊക്കോക്കോള ഉപയോഗിച്ച് കഴുകിയ പ്രതലങ്ങളിലൂടെ, കാര്യങ്ങള്‍ വളരെ വൃത്തിയായി നടക്കുന്നുവെന്നും അദ്ദേഹം പരാമര്‍ശിച്ചു.

      മിക്കപ്പോഴും, ചേസിംഗ് സീക്വന്‍സ് ഉള്‍പ്പെടുന്ന ബൈക്ക് സീനുകള്‍ ലളിതമായ സ്റ്റണ്ടുകളായി കണക്കാക്കപ്പെടുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ മനസ്സില്‍ വെച്ചുകൊണ്ട്, 'മിഷന്‍ ഇമ്പോസിബിള്‍' സിനിമകള്‍ ഒക്കെ ഒന്ന് ഓര്‍ക്കുക. നോ ടൈം ടു ഡൈ എന്ന ചിത്രത്തിനായി 31797 ലിറ്റര്‍ കൊക്കോക്കോളയാണ് മറ്റേരയിലെ റോഡുകളിലൂടെ ഒഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നിരുന്നാലും, 250 മില്യണ്‍ ഡോളര്‍ എന്ന ചിത്രത്തിന്റെ ബജറ്റ് പരിഗണിക്കുമ്പോള്‍, ഒഴിച്ച സോഡയുടെ വില നന്നായി തോന്നിയേക്കാമെന്നും മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.

      ക്ലാസിക് ബ്രിട്ടീഷ് ചാരനായ ബോണ്ടിന്റെ ആരാധകര്‍, 2019 മുതല്‍ തന്നെ ഏറ്റവും പുതിയ ചിത്രമായ 'നോ ടൈം ടു ഡൈ'യുടെ റിലീസ് പ്രതീക്ഷിച്ചിരുന്നു. പക്ഷെ കൊറോണ വൈറസ് പകര്‍ച്ചവ്യാധി അവരെ ഒരു വര്‍ഷത്തിലധികം കാത്തിരിക്കാന്‍ നിര്‍ബന്ധിതരാക്കി. ഇപ്പോള്‍, കോവിഡ് കേസുകള്‍ കുറയുകയും യുകെയിലും പാശ്ചാത്യ രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറയുകയും ചെയ്തതിനാല്‍, ആരാധകര്‍ വീണ്ടും സിനിമ ശാലകളില്‍ എത്താനും 007 ആക്ഷന്‍ ത്രില്ലര്‍ കാണാനും കാത്തിരിക്കുകയാണ്.

      ഇയോണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ 25-ാമത്തെ ചിത്രമാണ് നോ ടൈം ടു ഡൈ. സാങ്കല്‍പ്പിക ബ്രിട്ടീഷ് എംഐ6 ഏജന്റ് ജെയിംസ് ബോണ്ടായി, ഡാനിയല്‍ ക്രെയ്ഗ് എത്തുന്ന അഞ്ചാമത്തെ 'ബോണ്ട്' സിനിമയാണിത്. തന്റെ അവസാന ബോണ്ട് ചിത്രമാണിതെന്ന് ക്രെയ്ഗ് പറഞ്ഞിരുന്നു. നീല്‍ പൂര്‍വിസ്, റോബര്‍ട്ട് വേഡ്, ഫുകുനാഗ, ഫോബി വാലര്‍-ബ്രിഡ്ജ് എന്നിവരുടെ തിരക്കഥയില്‍ കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
      Published by:Karthika M
      First published:
      )}