• HOME
 • »
 • NEWS
 • »
 • film
 • »
 • ലാൽ ജോസിന്റെ 25ാമത് ചിത്രം '41'; 41നടീനടന്മാർ ടീസർ പുറത്തുവിട്ടു

ലാൽ ജോസിന്റെ 25ാമത് ചിത്രം '41'; 41നടീനടന്മാർ ടീസർ പുറത്തുവിട്ടു

കേരളം ഒരു ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് "41"

 • Share this:
  കൊച്ചി: ബിജുമേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് '41'. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. ചിത്രത്തിന്‍റെ ടീസർ  പുറത്തിറങ്ങി. മുൻ ലാൽജോസ് ചിത്രങ്ങളിൽ കഥാപാത്രങ്ങളെ അവതിരിപ്പിച്ച നാൽപ്പത്തിയൊന്ന് നടീനടൻമാർ ഗാന്ധിജയന്തി ദിവസത്തിൽ പുറത്തുവിട്ടു.  മമ്മൂട്ടി,ദിലീപ്, പൃഥ്വിരാജ്, ദുൽഘർ സൽമാൻ, നിവിൻ പോളി, നമിത പ്രമോദ്, ലെന തുടങ്ങിയ വൻ താരനിരയാണ് ടീസർ  ഒരേസമയം റിലീസ് ചെയ്തിരിക്കുന്നത്.

  also read:പ്രണയത്തിന്റെ ആദ്യ സെൽഫി വാർഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും

  ഒരു മിനിട്ടിൽ താഴെ മാത്രമേ ദൈർഘ്യമുളളുവെങ്കിലും പ്രണയം, രാഷ്ട്രീയം, സംഘർഷം,ഭക്തി, തമാശ എല്ലാം നിറഞ്ഞ സൂപ്പർ എന്റർടയനറാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന പ്രതീക്ഷ ഉണർത്തുന്ന ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. നവംബർ രണ്ടാം വാരം ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അറിയുന്നത്.

  ശരണ്‍ ഒ ജിത്തു, നിമിഷ സജയന്‍, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ്,ശിവജി ഗുരുവായൂര്‍,സുബീഷ് സുധി,വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ബേബി ആലിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

  തലശ്ശേരി, കർണ്ണാകടയിലെ തലക്കാവേരി, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട, എരുമേലി, ശബരിമല എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തുല്യപ്രാധാന്യമുളള കഥാപാത്രങ്ങളായി പുതിയ ഒരു നായകനും നായികയും കൂടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

  ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകൻ ജി.പ്രജിത്താണ് ചിത്രം നിർമ്മിക്കുന്നത്. സിഗ്നേച്ചർ സ്റ്റൂഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്, ആദർശ് നാരായൺ , മനോജ് ജി കൃഷ്ണൻ എന്നിവരും പ്രജിത്തിനൊപ്പം നിർമ്മതാക്കളായുണ്ട്.

  ചില യഥാർത്ഥ സംഭവങ്ങളിൽ നിന്ന് കൂടി പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയ സിനിമയാണെന്നാണ് അറിയുന്നത്. ഒരേ സമയം കുടുംബപ്രേക്ഷകരേയും രാഷ്ട്രീയ സിനിമകളുടെ പ്രേക്ഷകരേയും ആഹ്ളാദിപ്പിക്കുന്ന ഘടകങ്ങൾ സിനിമയിലുണ്ടെന്ന് ടീസറിൽ നിന്ന് വ്യക്തമാകുന്നു.

  നവാഗതനായ പി.ജി.പ്രഗീഷിന്റേതാണ് തിരക്കഥ.  മൂലകഥ ഷെബി ചൗഘട്ടിന്‍റേതാണ്.  നിരവധി ലാൽജോസ് സിനിമകളിൽ ദൃശ്യവിസ്മയങ്ങൾ ഒരുക്കിയ എസ്.കുമാറാണ് ഛായാഗ്രാഹകൻ. ലാൽ ജോസ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ ശ്രേയ ഘോഷാൽ, സംഗീത സംവിധായകൻ ശരത്, വിജേഷ് ഗോപാൽ, ദയ ബിജിബാൽ എന്നിവരാണ് പാടിയിരിക്കുന്നത്.  റഫീക്ക് അഹമ്മദ്, ശ്രീരേഖ ഭാസ്കർ എന്നിവരാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

  എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. ആർട് അജയ് മാങ്ങാട്. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടർ രഘുരാമവർമ്മ. മേക്കപ്പ് പാണ്ഢ്യൻ. കോസ്റ്റ്യൂംസ് സമീറ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലി. സ്റ്റിൽസ് മോമി.
  First published: