കൊല ചെയ്യരുത് എന്ന ആറാം തിരുകൽപനയെ അധികരിച്ച് അതെ പേരിൽ പുറത്തിറങ്ങുന്ന ചിത്രം നിത്യ മേനോന്റെ 50-ാം പ്രൊജക്റ്റ്. 'ഹൂ' എന്ന സിനിമയ്ക്ക് ശേഷം അജയ് ദേവലോക കഥയെഴുതി സംവിധാനം ചെയ്യുന്ന ആറാം തിരുകൽപനയുടെ സംഭാഷണങ്ങൾ ഒരുക്കുന്നത് ശ്യാം ശ്രീകുമാർ മേനോനാണ്.
മിഷൻ മംഗൾ, മിഷ്കിന്റെ സൈക്കോ എന്നീ സിനമകൾക്ക് ശേഷം നിത്യാ മേനോൻ അഭിനയിക്കുന്ന സിനിമയാണ് ആറാം തിരുകൽപന. നിത്യയുടെ അമ്പതാമത് സിനിമ കൂടിയാണ് ആറാം തിരുകൽപന.
ഇഷ്കിലെ ആൽബി എന്ന ശക്തമായ പ്രതിനായക കഥാപാത്രത്തിന് ശേഷം ഷൈൻ ടോം ചാക്കോയുടെ കരുത്തുറ്റ കഥാപാത്രമായിരിക്കും ഇതിലെ പോലീസ് കഥാപാത്രം. കോറിഡോർ സിക്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ആറാം തിരുകൽപനയുടെ ഷൂട്ടിംഗ് ഒക്ടോബർ അവസാനം കോഴിക്കോട് തുടങ്ങും. മലബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മുഴുനീള ക്രൈം ത്രില്ലർ ചിത്രമാണ് ആറാം തിരുകല്പന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.