• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES 8 1BY2 INTERCUTS DOCUMENTARY ON KG GEORGE IS OUT ON NEESTREAM

Documentary on K.G. George | കെ.ജി. ജോർജിനെ കുറിച്ചുള്ള ഡോക്യുമെന്ററി 'നീ സ്ട്രീമിൽ' റിലീസ് ചെയ്തു

8 1/2 Intercuts a documentary on KG George is out on Neestream | '8 1/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്' എന്ന ഡോക്യുമെന്ററി neestream ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനെത്തിയിരിക്കുന്നു

കെ.ജി. ജോർജ്

കെ.ജി. ജോർജ്

  • Share this:
    മലയാള സിനിമയെ എഴുപതുകളിലും എൺപതുകളിലും വിപ്ലവാത്മക പാതയിലൂടെ നയിച്ച സംവിധായകൻ എന്ന വിശേഷണത്തിനർഹനാണ് സംവിധായകൻ കെ.ജി. ജോർജ്‌. ഭരതൻ, പത്മരാജൻ, കെ.ജി. ജോർജ്‌ എന്നിവർ തീർത്ത പാത പിന്നീട് വന്ന പലർക്കും വഴിവിളക്കായി തീർന്നു.

    മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളിലേക്ക് ആഴത്തിൽ ഊളിയിട്ടിറങ്ങി അതിന്റെ ആഴവും പരപ്പും അളന്നു ചിട്ടപ്പെടുത്തിയ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ ഹീറോകളും ഹീറോയിനുകളും. പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങളെ അതുവരെ കണ്ടുപരിചയിച്ച ഫോർമാറ്റുകളിൽ നിന്നും വ്യത്യസ്തമായി കൊണ്ടുവരാൻ കഴിഞ്ഞത് ഈ തിരുവല്ലാക്കാരന്റെ നേട്ടമായി കണക്കാക്കാം.

    വർഷങ്ങൾ പലതു പിന്നിടുമ്പോൾ അഭ്രപാളിയിൽ വെള്ളിവെളിച്ചം കൊണ്ട് കഥകൾ തീർത്ത സംവിധായകന് ആദരമായി ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ലിജിൻ ജോസ് സംവിധാനം ചെയ്ത ചിത്രം ഷിബു ജി. സുശീലൻ നിർമ്മിച്ചിരിക്കുന്നു.

    '8 1/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്' എന്ന ഡോക്യുമെന്ററി neestream ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനെത്തിയിരിക്കുന്നു. ഇറ്റാലിയൻ ചലച്ചിത്രകാരൻ ഫെഡറിക്കോ ഫെല്ലിനിയുടെ ചിത്രങ്ങളുമായി കെ.ജി. ജോർജിനുള്ള താതാത്മ്യമാണ് ഡോക്യുമെന്ററിയുടെ പേരിനു പിന്നിൽ.



    ഒൻപതു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കർഹനായിരുന്നു കെ.ജി. ജോർജ്. 2016ൽ അദ്ദേഹത്തിന്റെ 'ഇരകൾ' 'ദി മോസ്റ്റ് ഒറിജിനൽ സ്ക്രീൻപ്ളേ'യായി 10 ചലച്ചിത്ര നിരൂപകർ ചേർന്ന് തിരഞ്ഞെടുത്തിരുന്നു.

    പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയായിരുന്ന ജോർജ്, രാമു കാര്യാട്ടിന്റെ സഹായിയായാണ് സിനിമയിലെത്തുന്നത്. മായ, നെല്ല് എന്നീ ചിത്രങ്ങളിൽ ജോർജ് രാമു കാര്യാട്ടിന്റെ ഒപ്പം പ്രവർത്തിച്ചു. 1975ൽ പുറത്തിറങ്ങിയ 'സ്വപ്‌നാടനം' ആണ് കെ.ജി. ജോർജിന്റെ ആദ്യ സിനിമ. കന്നിചിത്രത്തിനു തന്നെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടുകയുണ്ടായി.

    ഉൾക്കടൽ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983), ആദാമിന്റെ വാരിയെല്ല് (1983), പഞ്ചവടി പാലം (1984), മറ്റൊരാൾ (1988) തുടങ്ങിയവ കെ.ജി ജോർജിന്റെ ശ്രദ്ധേയ സിനിമകളാണ്. 1998 ൽ പുറത്തിറങ്ങിയ 'ഇലവങ്കോട് ദേശം' എന്ന സിനിമയാണ് ഏറ്റവും ഒടുവിലത്തേത്. അദ്ദേഹത്തിന്റെ ഏഴു ചിത്രങ്ങൾ അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

    മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ അഥവാ 'മാക്ട' രൂപീകരിച്ചതും കെ.ജി. ജോർജ് ആണ്. ചലച്ചിത്രവികസന കോർപറേഷന്റെ ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്.

    2012 ൽ കെ.ജി. ജോർജിന്റെ ഓർമ്മക്കുറിപ്പുകൾ പുറത്തിറങ്ങി. 'ഫ്ലാഷ്ബാക്ക്: എന്റെയും സിനിമയുടെയും' എന്നായിരുന്നു പേര്.

    Summary: A documentary on K.G. George, '8 1/2 intercuts' is now available on Neestream. The film is directed by Lijin Jose is produced by Shibu G. Suseelan. A filmmaker nonpareil, K.G. George is a nine time recipient of the Kerala State Film Awards. The documentary comes after a memoir he published in the year 2012
    Published by:user_57
    First published:
    )}