നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കേരളത്തിൽ കോടികൾ വാരിക്കൂട്ടി 96

  കേരളത്തിൽ കോടികൾ വാരിക്കൂട്ടി 96

  • Share this:
   ഗൃഹാതുരത്വം നിറഞ്ഞ നിമിഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോയ തൃഷ-വിജയ് സേതുപതി ചിത്രം 96 ജന ഹൃദയങ്ങൾ മാത്രമല്ല കവർന്നത്, കളക്ഷൻ റെക്കോർഡും കൂടിയാണ്. ചിത്രം തിയേറ്ററിലെത്തി ഒരു മാസം പിന്നിടുമ്പോൾ ഊതി പെരുപ്പിച്ച സംഖ്യകൾ മാറ്റി നിർത്തിയാൽ, കേരളത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ അഞ്ചരക്കോടി രൂപ കടന്നെന്നാണു വിവരം. വൻ ബജറ്റ് ചിത്രങ്ങൾ കേരളത്തിലെ പ്രദർശന ശാലകളിൽ കൊയ്ത്തു നടത്തുമ്പോൾ സാധാരണ പ്രമേയവുമായി വന്ന 96 പോലൊരു ചിത്രം നേടിയ വിജയതിനു തിളക്കമേറെ.

   ചിത്രം പുറത്തിറങ്ങി അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ചെന്നൈയിലെ കളക്ഷൻ 28 ലക്ഷവും കേരളത്തിലേത് 21 ലക്ഷവുമായിരുന്നു. എന്നാൽ ഒരു മാസം കൊണ്ട് നേടിയ കളക്ഷന് മങ്ങലേൽക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ചിത്രത്തിന്റെ സാറ്റലൈറ് റൈറ്സ് സ്വന്തമാക്കിയ സൺ ടി.വി. ദീപാവലി സ്പെഷലായി ചിത്രം ഇന്നു വൈകുന്നേരം പ്രക്ഷേപണം ചെയ്യുന്നുണ്ട്.   മലയാളിയുടെ ഹൃദയത്തോട് ചേർന്ന് കിടക്കുന്ന പ്രമേയമാണ് ചിത്രം ഇത്രയധികം ജനശ്രദ്ധ പിടിച്ചു പറ്റാൻ കാരണം. നൊസ്റ്റാൾജിയ അല്ലെങ്കിൽ ഗൃഹാതുരത്വം എന്നത് എക്കാലവും ഒഴിച്ച് കൂടാൻ പറ്റാത്ത വികാരമാണിവിടെ. സ്‌കൂൾ കാലത്തെ പ്രണയ ജോഡികളായിരുന്ന നായകനും നായികയും വർഷങ്ങൾക്കു ശേഷം ഒരു ഒത്തുകൂടലിനിടെ വീണ്ടും കണ്ടു മുട്ടുന്നു. പഴയ ഓർമ്മകൾ, അന്നത്തെ കാഴ്ചകൾ, അനുഭവം ഒക്കെയും പുലർജനിക്കുന്നു. പക്ഷെ വീണ്ടും ഒന്നിക്കാനുള്ള അവസരം റാമിനും, ജാനകിക്കും ഇനിയില്ലെന്നു മാത്രം. തൃഷയും, വിജയ് സേതുപതിയും ഹൃദയത്തിന്റെ ഏതോ കോണിൽ ഒളിച്ചു കിടന്ന വികാരം ഉണർത്തി വിട്ട പോലെ. തൃഷ എന്നും അയൽ വീട്ടിലെ കുട്ടിയാണ്‌ മലയാളികൾക്ക്. തനി നാടൻ ശൈലിയിലെ അഭിനയ രീതികളിലൂടെ വിജയ് സേതുപതിയും നമ്മുടെ സ്വന്തം എന്ന തോന്നൽ സൃഷ്ടിച്ചിട്ടുണ്ട്.   "പിടിച്ചിരുത്തുംവിധം ഹൃദ്യവും മനസിനെ ഉലയ്ക്കും വിധം കാവ്യാത്മകവുമാണ് സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച തമിഴ് ചിത്രം 96. പലവുരു സ്‌ക്രീനിലെത്തിയ പ്രമേയമായിരുന്നിട്ടും അത്രമേല്‍ സ്വാഭാവികവും സൂക്ഷ്മവുമായ രംഗാവിഷ്‌കാരത്തിലും, ഡീറ്റെയിലിംഗിലും, കഥ പറച്ചില്‍ രീതിയിലുമാണ് 96 സമീപകാലത്ത് പുറത്തുവന്ന മികച്ച തമിഴ് ചിത്രമാകുന്നത്," ചലച്ചിത്ര നിരൂപകൻ മനീഷ് നാരായണൻ കുറിക്കുന്നു. എന്തിനേറെ പറയുന്നു തെന്നിന്ത്യൻ താര സുന്ദരി നയൻതാര തന്നെ ചിത്രത്തെ വാഴ്ത്തിയത് പ്രേക്ഷകർ കണ്ടതാണ്.   ഇന്നു മുതൽ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം സർക്കാരാണ് ഇനി കേരളക്കര ഉറ്റു നോക്കുന്ന മറ്റൊരു തമിഴ് ചിത്രം.

   First published:
   )}