നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy birthday Prithviraj | 2002ലെ നന്ദനം മുതൽ ഇന്ന് വരെ; അഭിനയിച്ച എല്ലാ ചിത്രങ്ങളും ചേർത്ത് പൃഥ്വിരാജിന് പിറന്നാൾ വീഡിയോ

  Happy birthday Prithviraj | 2002ലെ നന്ദനം മുതൽ ഇന്ന് വരെ; അഭിനയിച്ച എല്ലാ ചിത്രങ്ങളും ചേർത്ത് പൃഥ്വിരാജിന് പിറന്നാൾ വീഡിയോ

  A birthday tribute to Prithviraj covers all his movies | പൃഥ്വിരാജിന്റെ ഇതുവരെയുള്ള ചിത്രങ്ങൾ എല്ലാം ചേർത്തൊരു പിറന്നാൾ ആശംസാ വീഡിയോ

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
   2002ലെ ആദ്യ ചിത്രം 'നന്ദനം' മുതൽ ഇന്നുവരെയുള്ള പൃഥ്വിരാജ് (Prithviraj Sukumaran) ചിത്രങ്ങൾ ഏതെല്ലാമെന്ന് ഒറ്റശ്വാസത്തിൽ പറയാനാകുമോ എന്ന് ചോദിച്ചാൽ ഏത് കടുത്ത ആരാധകനും രണ്ടാമതൊന്നു ചിന്തിക്കാതെ സാധിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇതുവരെയുള്ള പൃഥ്വിരാജ് ചിത്രങ്ങൾ എല്ലാം തന്നെ പണിപ്പെട്ട് ഒരു വീഡിയോയിലാക്കി നായകനും ഗായകനും നിർമ്മാതാവും സംവിധായകനുമായ പൃഥ്വിക്ക് ജന്മദിനാശംസ (Prithviraj birthday) അർപ്പിക്കുകയാണ് ടീം Poffactio.

   തുടക്കം മുതൽ ഏറ്റവുമടുത്ത് റിലീസ് ചെയ്ത ചിത്രം വരെയുള്ള പൃഥ്വിരാജ് ചിത്രങ്ങൾ എല്ലാം തന്നെ ഇവിടെ കാണാം. അതിനു ശേഷം പൃഥ്വിരാജ് നേടിയിട്ടുള്ള സംസ്ഥാന പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ളവയും പരാമർശിച്ചിട്ടുണ്ട്.

   2011ൽ പൃഥ്വിരാജ് നായകനായ 'ഇന്ത്യൻ റുപ്പി' മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 2006ൽ വാസ്തവം, 2012ൽ സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ സിനിമകൾക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും പൃഥ്വിരാജ് നേടിയിരുന്നു. സ്പെഷ്യൽ പിറന്നാൾ വീഡിയോ ചുവടെ കാണാം.   Also read: ലോകസിനിമയിൽ സംഭവിക്കുന്ന മാറ്റങ്ങൾ എല്ലാം രാജു മനഃപ്പാഠമാക്കുന്നു: ഷാജി കൈലാസ്

   ദീർഘനാളിനു ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് ചിത്രമാണ് 'കടുവ'. രണ്ടാം ഇന്നിങ്സിൽ ഷാജിയുടെ ഫ്രയിമുകളിലെ നായകൻ നടൻ പൃഥ്വിരാജ് ആണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ധീര കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ ജന്മദിനത്തിന് പൃഥ്വിരാജിന് ആശംസ അർപ്പിച്ചുകൊണ്ട് സംവിധായകൻ ഷാജി കൈലാസ് രംഗത്തു വരുന്നു.

   രാജുവിൽ ഞാൻ കാണുന്ന ഏറ്റവും വലിയ സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ... ഓരോ ലെൻസിന്റെയും പ്രത്യേകത... ലോകസിനിമയിൽ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങൾ... എല്ലാം രാജു മനപ്പാഠമാക്കുന്നു... കാലികമാക്കുന്നു. കഥ കേൾക്കുമ്പോൾ തൊട്ടു തുടങ്ങുന്ന രാജുവിന്റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ രാജു കാണിക്കുന്ന സൂക്ഷ്‌മതയും ജാഗ്രതയും പ്രശംസനീയമാണ്. നന്ദനത്തിൽ തുടങ്ങി കടുവയിൽ എത്തി നിൽക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടൽ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യൻസ് എനിക്ക് പ്രേരണയായി. കടുവയുടെ ഓരോ സീനിലും ഈ നടന്റെ ചെറുപ്പത്തിന്റെ വീര്യമുള്ള ഊർജത്തെ ആവാഹിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എടുത്തു മുന്നേറുന്ന സംവിധായകനെ തന്നെ വിസ്മയപ്പെടുത്താൻ ശ്രമിക്കുന്ന നായകനായി രാജു പരിണമിക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് ഞാൻ.

   രാജുവിന് ദീർഘായുസ്സ്... ഒരുപാട് കാലം രാജുവിന്റെ പിറന്നാൾ സദ്യയുണ്ണാൻ മല്ലിക ചേച്ചിക്കും കഴിയട്ടെ. മകന്റെ നേട്ടങ്ങൾ കണ്ട് സുകുവേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും...
   ഹാപ്പി ബർത്ത് ഡേ രാജൂ.. കടുവയുടെ നാമത്തിൽ താങ്കൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു...
   Published by:user_57
   First published:
   )}