സണ്ണി ലിയോണിയുടെ നമ്പർ ആണോ എന്നും ചോദിച്ച് 400ൽ പരം ഫോൺ കോളുകളാണ് ഈ ഡൽഹി യുവാവിന് ഒരു ദിവസം ലഭിക്കുന്നത്. പലരും സണ്ണിയോട് സംസാരിക്കണം എന്ന് ആവശ്യം ഉന്നയിക്കുന്നു. ചിലർ അശ്‌ളീല ചുവയുള്ള സംഭാഷണങ്ങൾ ആരംഭിക്കുന്നു. പോംവഴി ഇല്ലാതെ യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. കാരണം അർജുൻ പട്യാല ആണ്.
ദിൽജിത് ദോസാൻജ് നായകനായ അർജുൻ പട്യാല എന്ന ചിത്രത്തിൽ സണ്ണി അതിഥി വേഷം ചെയ്യുന്നുണ്ട്. ഒരു സീനിൽ നായകൻ കുറിക്കുന്ന ഫോൺ നമ്പർ ആണ് ഈ യുവാവിന് വിനയായത്. അത് ഇയാളുടെ നമ്പർ ആണ്. സണ്ണി ലിയോണിയുടെ നമ്പർ എന്ന് തെറ്റിദ്ധരിച്ചാണ് വരുന്ന കോളുകൾ ഒക്കെയും. ഡൽഹിയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവ് ആയി ജോലിയെടുക്കുകയാണ് ഇദ്ദേഹം. പകലും രാത്രിയിലുമായി 400 മുതൽ 500 വരെ ഫോൺ കോളുകളാണ് വരുന്നത്.
തന്നോട് അനുവാദം വാങ്ങാതെയാണ് ഈ നമ്പർ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ഇയാൾ പരാതിപ്പെടുന്നു. വാട്സാപ്പിൽ അശ്‌ളീല സന്ദേശങ്ങളും എത്തുന്നതായി ഇയാൾ പറയുന്നു. വേണ്ടി വന്നാൽ കോടതിയിൽ പോകാനും തയാർ ആയി നിൽക്കുകയാണ് ഈ യുവാവ്. ഈ ചിത്രം കാണുന്നവർ ഇനിയെങ്കിലും ഈ നമ്പറിലേക്ക് ഫോൺ കോളുകളുമായി എത്തില്ലെന്നാണ് പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arjun Patiala, Karenjit Kaur - The Untold Story of Sunny Leone, Sunny Leone, Sunny Leone Instagram