HOME /NEWS /Film / Malikappuram | ഗണപതി തുണയരുളുക... അയ്യപ്പ ഭക്തരുടെ ഭക്തിയിൽ ആറാടി ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' സിനിമയിലെ ഗാനം

Malikappuram | ഗണപതി തുണയരുളുക... അയ്യപ്പ ഭക്തരുടെ ഭക്തിയിൽ ആറാടി ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' സിനിമയിലെ ഗാനം

മാളികപ്പുറം

മാളികപ്പുറം

രഞ്ജിൻ രാജ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ എഴുതിയത് സന്തോഷ് വർമ്മ. ഗായകർ - ആന്റണി ദാസൻ, മധു ബാലകൃഷ്ണൻ

  • Share this:

    ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറത്തിൽ’ നിന്നും അയ്യപ്പ ഭക്തരുടെ ഭക്തി നിറഞ്ഞ ഗാനം പുറത്തിറങ്ങി. രഞ്ജിൻ രാജ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ എഴുതിയത് സന്തോഷ് വർമ്മ. ഗായകർ – ആന്റണി ദാസൻ, മധു ബാലകൃഷ്ണൻ.

    ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്. കോടാനുകോടി അയ്യപ്പ ഭക്തർക്ക് താൻ ഈ സിനിമ സമർപ്പിക്കുന്നു എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

    Also read: Malikapuram | നുണകൊണ്ട് ഉരുക്കു മലയുണ്ടാക്കി കോട്ട കെട്ടിയവർക്കുള്ള മറുപടിയാണ് ഈ സിനിമ; പന്തളം കൊട്ടാരത്തിലെ ദീപ വർമയുടെ പോസ്റ്റ്

    മലയാളത്തിലെ രണ്ട് പ്രബല നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് നിർമ്മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിർമ്മാണ പങ്കാളികളാണ്.

    നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കർ. എഡിറ്റർ- ഷമീർ മുഹമ്മദ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.

    ' isDesktop="true" id="571857" youtubeid="6gKpo89D3RE" category="film">

    ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

    ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലു സിംഗും മാമാങ്കവും. മല്ലു സിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണി മുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

    ചിത്രീകരണ വേളയിൽ പന്തളം രാജകുടുംബാംഗങ്ങൾ ലൊക്കേഷൻ സന്ദർശിച്ചിരുന്നു.

    Summary: A new devotional song from the about-to-be-released Malikappuram movie, which stars Unni Mukundan as the lead, captures the passion and fervour of Ayyappa worshippers in Sabarimala. The movie, which is scheduled to hit theatres before Christmas, is getting closer to its release date. In addition, star Mammootty provides an opening video narration for the film, which is already a major hit with audiences

    First published:

    Tags: Malikapuram movie, Unni Mukundan