നടൻ ഉണ്ണി മുകുന്ദനും നടി ആത്മീയയും വേഷമിടുന്ന ചിത്രമെന്ന പേരിൽ വ്യാജ കാസ്റ്റിംഗ് കാൾ സന്ദേശം. ഇല്ലാത്ത സിനിമയുടെ പേരിലാണ് വാട്സാപ്പ് സന്ദേശം പരക്കുന്നത്. ഈ സന്ദേശം വ്യാജമാണെന്ന് ഉണ്ണി മുകുന്ദന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
സന്ദേശം ലഭിച്ചതോടെ അതിൽ കണ്ട ഫോൺ നമ്പറിലേക്ക് വിളിച്ചായിരുന്നു തട്ടിപ്പുകാരെ കണ്ടെത്തിയത്. ഫോൺ എടുക്കുന്നയാൾ രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തുന്നു. ചന്ദ്രൻ എന്ന ഒരാൾ സംവിധാനം ചെയ്യുന്ന സിനിമയിലേക്കാണ് ക്ഷണം എന്നാണ് ഇയാളുടെ വാദം. പാതിവഴിയിൽ മുടങ്ങിയ ചിത്രത്തിന് ശേഷം എടുക്കുന്ന രണ്ടാമത്തെ ചിത്രമാണത്രെ.
സ്കൂൾ കഥയായതിനാൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന കുട്ടികളെയാണ് ആവശ്യമെന്നും പറയുന്നു. കോവിഡ് നിയന്ത്രങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ഓഡിഷൻ പിന്നെയായിരിക്കുമെന്ന് മറുതലക്കൽ സംസാരിക്കുന്ന ആളെ അറിയിക്കുന്നു.
കണ്ണൂർ ആയിരിക്കും ഓഡിഷൻ. നിലവിൽ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നുമാണ് നമ്പറിൽ നിന്നും ലഭിക്കുന്ന വിവരം.
'ഉണ്ണി മുകുന്ദൻ- ആത്മീയ ജോഡി യുടെ ചിത്രീകരണം തുടങ്ങാൻ ഇരിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു...കുട്ടികൾക്കും അവസരം ഉണ്ടു ..ഇടുക്കി ലോക്കേഷൻ..വാട്ട്സ്ആപ് 8943316392'. ഇതാണ് വ്യാജ സന്ദേശം
ജോസഫ് എന്ന സിനിമയിൽ ജോജു ജോർജിന്റെ നായികയായെത്തിയ താരമാണ് ആത്മീയ. മേപ്പടിയാണ് എന്ന സിനിമയുടെ തയാറെടുപ്പിലാണ് ഉണ്ണി മുകുന്ദൻ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.