നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അന്ന് നിപയെ ഒറ്റക്കെട്ടായി സധൈര്യം തുരത്തിയവർക്ക് ആഷിഖ് അബുവിന്റെ വൈറസ്സിൽ നിന്നൊരു സ്നേഹഗീതം

  അന്ന് നിപയെ ഒറ്റക്കെട്ടായി സധൈര്യം തുരത്തിയവർക്ക് ആഷിഖ് അബുവിന്റെ വൈറസ്സിൽ നിന്നൊരു സ്നേഹഗീതം

  A fear fight survival song from Aashiq Abu's Virus | നിപ്പ വൈറസിനെ തുരത്താൻ ഒത്തു ചേർന്നവർക്കെല്ലാം വേണ്ടി ഒരു സ്നേഹഗീതം ഒരുക്കുകയാണ് വൈറസ് ചിത്രത്തിന്റെ അണിയറക്കാർ

  • Share this:
   നിപ്പയെ ഒറ്റക്കെട്ടായി നിന്ന് സധൈര്യം തുരത്തിയവരാണ് മലയാളികൾ. ഇപ്പോൾ വീണ്ടും ആ മഹാമാരി ഭീതി പടർത്തുമ്പോൾ അക്കാലത്തെ പടപൊരുതൽ ഓർത്ത്കൊണ്ടുള്ള ആഷിഖ് അബു ചിത്രം വൈറസ് തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. അന്ന് നിപ വൈറസിനെ തുരത്താൻ ഒത്തു ചേർന്നവർക്കെല്ലാം വേണ്ടി ഒരു സ്നേഹഗീതം ഒരുക്കുകയാണ് വൈറസ് ചിത്രത്തിന്റെ അണിയറക്കാർ. 'സ്‌പ്രെഡ്‌ ലവ്' എന്ന പേരിലെ വിഡിയോയിൽ ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യൻ സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവരാണ്. ഇൻസ്റ്റാഗ്രാം IGTV യിൽ ആണ് ഗാനം റിലീസ് ചെയ്തത്.
   കുഞ്ചാക്കോ ബോബൻ, രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, മഡോണ, ജോജു ജോർജ്, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുക. കൂടാതെ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ തിരിച്ചു വരവ് കൂടിയാണീ ചിത്രം.

   ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ വേഷത്തിലെത്തുക രേവതിയായിരിക്കും. കളക്ടർ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികിൽസിച്ചു ജീവൻ വെടിഞ്ഞ നേഴ്സ് ലിനിയായി റിമയാവും വേഷമിടുക.ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വൻനിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരൻ. സംഗീതം സുഷിൻ ശ്യാം. വരത്തൻ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്‌സിൻ പരാരിയുമായി കൈകോർക്കുന്നതാവും സ്ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്‌സിനാണ്. ഒ.പി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ജൂൺ 7ന് റിലീസ് ആവും.

   First published:
   )}