HOME » NEWS » Film »

എൻ.എഫ്. വർഗീസിന്റെ ഓർമ്മക്കായി ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി

A film production company in the name of N.F. Varghese | എൻ.എഫ്. വർഗീസ് പിക്ചേഴ്സ് എന്ന പേരിൽ കുടുംബാംഗങ്ങൾ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയാണ്

news18india
Updated: April 16, 2019, 5:34 PM IST
എൻ.എഫ്. വർഗീസിന്റെ ഓർമ്മക്കായി ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി
എൻ.എഫ്. വർഗീസ്
  • Share this:
സ്വഭാവ നടനായി മലയാള സിനിമയിൽ തിളങ്ങിയ എൻ.എഫ്. വർഗീസിന്റെ ഓർമ്മകൾ 17 ആണ്ട് പിന്നിടുന്നു. പെട്ടൊന്നൊരുനാൾ ഹൃദയാഘാതം വന്നു വിട പറയുമ്പോൾ വർഗീസ് എന്തോ ബാക്കി വച്ച പോലത്തെ അനുഭവം എവിടൊക്കെയോ തങ്ങി നിന്നിരുന്നു. എന്നാൽ ആ ഓർമ്മകൾക്ക് പുത്തൻ മാനം ലഭിക്കുകയാണ്. വർഗ്ഗീസിന്റെ സ്മരണാർത്ഥം എൻ.എഫ്. വർഗീസ് പിക്ചേഴ്സ് എന്ന പേരിൽ കുടുംബാംഗങ്ങൾ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുകയാണ്. മഞ്ജു വാര്യർ ആണ് ഈ വാർത്ത വിഷു ദിനത്തിൽ ഏവരെയും അറിയിച്ചത്.




 




View this post on Instagram




 

ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്ന പ്രതിഭയാണ് ശ്രീ എൻ.എഫ്.വർഗീസ്. ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വർഗീസേട്ടന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരംഭിക്കുന്ന ഈ പുതിയ നിർമ്മാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയിൽ ഒരുപാട് നല്ല സിനിമകൾ നമുക്ക് കാണാൻ സാധിക്കട്ടെ! ഏവർക്കും വിഷു ആശംസകൾ!


A post shared by Manju Warrier (@manju.warrier) on






"ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്ന പ്രതിഭയാണ് ശ്രീ എൻ.എഫ്.വർഗീസ്. ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വർഗീസേട്ടന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരംഭിക്കുന്ന ഈ പുതിയ നിർമ്മാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയിൽ ഒരുപാട് നല്ല സിനിമകൾ നമുക്ക് കാണാൻ സാധിക്കട്ടെ!" മഞ്ജു കുറിക്കുന്നു.

2003ൽ പുറത്തുവന്ന സഹോദരൻ സഹദേവനാണ് വർഗ്ഗീസിന്റെ അവസാനത്തെ ചിത്രം.

First published: April 16, 2019, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories