നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വരുന്നു; ഫ്ലാറ്റ് മുഖ്യകഥാപാത്രമായൊരു സിനിമ

  വരുന്നു; ഫ്ലാറ്റ് മുഖ്യകഥാപാത്രമായൊരു സിനിമ

  A film that revolves around an apartment starts rolling | ഒരു ഫ്ലാറ്റും അവിടെ ജീവിക്കുന്ന ജനങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. ഷൂട്ടിംഗ് എറണാകുളത്ത്

  പൂജാവേളയിൽ നിന്നും

  പൂജാവേളയിൽ നിന്നും

  • Share this:
   ഫ്ലാറ്റ് മുഖ്യ കഥാപാത്രമായി വരുന്ന ചിത്രത്തിൻ്റെ പൂജ കൊച്ചിയിൽ വെച്ച് നടന്നു. നവാഗതനായ അബ്ദുള്ള ഷെയ്ക്ക് അജ്മലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ബിന്നിയാണ് ചിത്രത്തിലെ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സി4 ചലച്ചിത്രത്തിൻ്റെ ബാനറിൽ അബ്ദുൾ മനാഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

   അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ജെയ്സ് ജോസ്, ഷിബു ഗംഗാധരൻ, സോഹൻ സീനുലാൽ തുടങ്ങിയവർ പൂജയിൽ പങ്കെടുത്തു. ചിത്രത്തിൻ്റെ ഷൂട്ടിങ്ങും ആരംഭിച്ചു. സംവിധായകൻ അജസ് വാസുദേവ് ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മവും സംവിധായകൻ ജി. മാർത്താണ്ഡൻ ആദ്യ ക്ലാപ്പും നിർവ്വഹിച്ചു.

   ഷഹീൻ സിദ്ദിഖ്, ജോയ് മാത്യു, സോഹൻ സീനുലാൽ, ഇന്ദ്രൻസ്, നിക്കി, ജീലു ജോസഫ്, റോണി ഡേവിഡ്, സതി പ്രേംജി, ആശ അരവിന്ദ്, റിങ്കി ബെഞ്ചമിൻ, എന്നിവരടക്കമുള്ള നിരവധി താരങ്ങളും പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫ്ലാറ്റ് കേന്ദ്ര കഥാപാത്രമായി വരുന്ന കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകൻ പറയുന്നു. നവാഗതരായ ഗിരീഷ് പി ഗോപി, നിസ്സാം ഗൌസ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.   തമാശകലര്‍ത്തിയാണ് ചിത്രമൊരുക്കുന്നതെന്നും കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണ് സിനിമ എന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒരു ഫ്ലാറ്റും അവിടെ ജീവിക്കുന്ന ജനങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. ഗോവിന്ദ് എന്ന കഥാപാത്രത്തെയാണ് സോഹൻ സീനുലാൽ അവതരിപ്പിക്കുന്നത്. സുനോദ് ശങ്കറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്.

   ജോമോൻ ടി. ജോണിൻ്റെ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്ന വിഷ്ണു ടി. ആറാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുഹൃദ് വലയത്തിൽ നിന്നുണ്ടാകുന്ന ഒരു ചിത്രമാണ് ഇതെന്ന് സംവിധായകൻ അജ്മൽ വ്യക്തമാക്കി. എറണാകുളത്ത് വെച്ച് തന്നെയാകും ചിത്രത്തിൻ്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുക.

   First published:
   )}