• HOME
  • »
  • NEWS
  • »
  • film
  • »
  • 'എങ്കിൽ ഏമാനോട് പോയി പറ, തോമ ബോർഡ് ഉറപ്പിച്ചെന്ന്'; 'സ്ഫടികം' വീടുമായി ഒരു കടുത്ത ആരാധകൻ

'എങ്കിൽ ഏമാനോട് പോയി പറ, തോമ ബോർഡ് ഉറപ്പിച്ചെന്ന്'; 'സ്ഫടികം' വീടുമായി ഒരു കടുത്ത ആരാധകൻ

A hardcore Spadikam fan names his home after the all-time classic in Malayalam cinema | സ്വന്തം വീടിന് 'സ്ഫടികം' എന്ന് പേര് നൽകിയ ആരാധകന് സംവിധായകൻ ഭദ്രന്റെ അഭിനന്ദനം

സ്ഫടികം വീട്

സ്ഫടികം വീട്

  • Share this:
സ്വന്തം വീടിന് 'സ്ഫടികം' എന്ന് പേരിട്ട ആരാധകന് സംവിധായകൻ ഭദ്രന്റെ അഭിനന്ദനം. മനു പെരിയ എന്ന വ്യക്തിയാണ് പുതിയതായി പണികഴിപ്പിച്ച തന്റെ വീടിന് ഈ പേര് നൽകിയത്.

"ഇത്തരം അനവധി പോസ്റ്റുകളും മെസ്സേജുകളുമാണ് അണയാതെ കത്തി നിൽക്കുന്ന എന്നിലെ അഗ്നിക്ക് ഇന്ധനം ആകുന്നത്. ഇവർ തരുന്ന പ്രചോദനം ആണ് കെട്ടുമുറുകി കിടക്കുന്ന കൂച്ചുവിലങ്ങ് പൊട്ടിച്ച് വെളിയിൽ വരാൻ എന്നെ ആവേശം ആക്കുന്നത്. 'ഞാൻ വരും' ജീവിക്കുന്ന സിനിമകളുമായി," മനുവിന്റെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 14-നാണ് മനു 'സ്ഫടികം' വീടിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. "എങ്കിൽ ഏമാനോട് പോയി പറ, തോമ ബോർഡ് ഉറപ്പിച്ചെന്ന്. പൊരക്ക് പേരിട്ടു," എന്നായിരുന്നു മനുവിന്റെ ക്യാപ്‌ഷൻ.

ആട് തോമയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രമാണ് ഭദ്രൻ സംവിധാനം ചെയ്ത 'സ്ഫടികം'. മലയാള സിനിമയുടെ ക്ലാസ്സിക്കുകളായ ചിത്രങ്ങളിൽ ഒന്നായ ഈ സിനിമ കൂടിയാണത്. 1995 ലാണ് ഈ ചിത്രം പുറത്തുവന്നത്. മോഹൻലാലും ഉർവശിയുമായിരുന്നു നായികാനായകന്മാർ. ആട് തോമ എന്ന മോഹൻലാൽ കഥാപാത്രവും ചാക്കോ മാഷ് എന്ന തിലകൻ കഥാപാത്രവുമായിരുന്നു സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്.



മോഹൻലാലിനൊപ്പം ഭദ്രൻ ഒരിക്കൽക്കൂടി

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയിലെ നായകനെക്കുറിച്ച് ഭദ്രൻ പറയുകയുണ്ടായി. ആട് തോമയുടെ രണ്ടാം വരവാകാൻ സാധ്യതയില്ലെങ്കിലും അതിലെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം വാചാലനായി.

"ഞാൻ മോഹൻലാലുമായി ചെയ്യുന്ന ആ സിനിമയിലെ കഥാപാത്രം 57 വയസ്സുള്ള ഡ്രൈവറാണ്. ഒരു രക്ഷയുമില്ലാത്ത മാരകമായ ഡ്രൈവറാണ്. ഇന്ത്യ മഹാരാജ്യം മുഴുവനും ചുറ്റി നടക്കുന്ന ഡ്രൈവറാണ്. ഓരോ സംസ്ഥാനത്തിന്റെയും പ്രതീകങ്ങളെ അച്ചു കുത്തി കയ്യിലും കാതിലും കഴുത്തിലും കൊണ്ട് നടക്കുന്ന മനുഷ്യനാണയാൾ. വളരെ പ്രത്യേകതകളുള്ള സിനിമയും കഥയുമാവുമത്."

അദ്ദേഹത്തിന്റെ ഒറിജിനൽ പ്രായം തന്നെ ഞാൻ വച്ചു. അപ്പോൾ തന്നെ അവിടെയൊരു ചോദ്യം വന്നു; അദ്ദേഹം മോഹൻലാലല്ലേ? അത്രയും വേണ്ട എന്ന് അഭിപ്രായം വന്നു. അത്രയും പ്രായമുണ്ടെങ്കിൽ മാത്രമാണ് ഒരു പാട്ടു പിയാനോയിൽ വായിക്കാൻ പറ്റൂ (സൗണ്ട് ഓഫ് മ്യൂസിക്കിലെ അയാം 16... പാടുന്നു). അങ്ങനെ പാടി കൊണ്ട് തന്റെ പ്രായത്തെപ്പറ്റി അദ്ദേഹം പറയുന്നു. അത് കൊണ്ട് അയാൾ തനിക്കു ഇഷ്‌ടമുള്ള പെണ്ണിനോട് എനിക്ക് നിന്നോട് പ്രേമമാണെന്ന് പറഞ്ഞില്ല. അയാൾ ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ആളുമാണ്," ഭദ്രൻ പറഞ്ഞു.

Summary: A hardcore fan of Spadikam gives the movie name to his newly built home. Pleased by the gesture, director of Spadikam, Bhadran Mattel, shared expresses his joy in a Facebook post
Published by:user_57
First published: