• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിത്യഹരിത നായകനോട് സ്വന്തം നാട് ചെയ്തത്- ഇതൽപ്പം കടന്നുപോയി!


Updated: April 3, 2018, 4:07 AM IST
നിത്യഹരിത നായകനോട് സ്വന്തം നാട് ചെയ്തത്- ഇതൽപ്പം കടന്നുപോയി!

Updated: April 3, 2018, 4:07 AM IST
ചിറയിൻകീഴ്: മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന് സ്വന്തം നാട്ടിൽ അനാദരവ്. നസീർ സ്ഥാപിച്ച വായനാശാല സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി 1958ൽ തറക്കല്ലിട്ട് നിർമ്മിച്ചതാണ് വായനാശാല.

വായനാശാലയിലെ മുറികളിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വില വരുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. പ്രേംനസീറിന് ജന്മനാട്ടിൽ സ്മാരകം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനിടെയാണ് നസീർ സ്ഥാപിച്ച വായനാശാല നശിപ്പിച്ചിരിക്കുന്നത്.

premnazir_library01


വായനാശാലയ്ക്ക് പുറമെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒരു എക്സ്റെ യൂണിറ്റും നസീർ നിർമ്മിച്ച് നൽകിയിരുന്നു. ഇത് രണ്ടും പൊളിഞ്ഞ് വീഴാറായ അവസ്ഥയിലായിരുന്നു. കെട്ടിടങ്ങൾ പുതുക്കിപ്പണിത് നസീറിന്റെ സ്മരണയിൽ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും ഡിജിറ്റൽ ഫിലിം ക്ലബും ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

അതേസമയം സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻഡന്റും പ്രേംനസീർ അനുസ്മരണ കമ്മിറ്റി അംഗവുമായ ആർ സുഭാഷും സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർ ഷായും ആവശ്യപ്പെട്ടു. കലാ, സാംസ്കാരിക രംഗത്തുള്ളവർ സംഭവത്തിൽ പ്രതിഷേധിച്ചു. ചിറയിൻകീഴ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

 
First published: February 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍