സെൻട്രൽ ജയിലിൽ പ്രേതം ഇറങ്ങിയാൽ എങ്ങനെ?

A movie on ghost in Central Jail | ഹൈടെക്ക് ഹൊറർ-ത്രിൽ-ഹ്യുമർ മൂവിയായിരിക്കും

news18-malayalam
Updated: August 12, 2019, 4:32 PM IST
സെൻട്രൽ ജയിലിൽ പ്രേതം ഇറങ്ങിയാൽ എങ്ങനെ?
പ്രതീകാത്മക ചിത്രം
  • Share this:
മതിലുകൾക്കപ്പുറം നിന്ന് സംവദിക്കുന്ന കാമുകനും കാമുകിയും അല്ല, ജയിൽ അറകൾക്കിയിടയിൽ പൂവണിഞ്ഞ പ്രണയവുമില്ല. ഇത് ജയിലിനുള്ളിൽ പ്രേത കഥയാണ്. സിനിമാ ചരിത്രത്തിൽ ഇതാദ്യമായി സെൻട്രൽ ജയിലിലെ ഒരു പ്രേതകഥയുമായി മലയാളത്തില്‍ ഒരു സിനിമ ഒരുങ്ങുന്നു.'മിസ്റ്റർ മരുമകൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സന്ധ്യാമോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇൻഡ്യൻ ആർട്ട്സ് സ്റ്റുഡിയോയാണ് നിർമ്മിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ നടിയാവും ഈ ചിത്രത്തിലെ നായിക. ചിത്രത്തിന് പേരായിട്ടില്ല. മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്നഈ ചിത്രത്തില്‍ മികച്ച സാങ്കേതിക തികവില്‍ ഒരുക്കുന്ന ഹൈടെക്ക് ഹൊറർ-ത്രിൽ-ഹ്യുമർ മൂവിയായിരിക്കും.

കഥ: സന്ധ്യാമോഹൻ. തിരക്കഥ സംഭാഷണം: അമൽ കെ.ജോബിയാണ്. ഉടൻ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടേയും അഭിനേതാക്കളുടേയും നിർണ്ണയം പൂർത്തിയായി വരുന്നു.വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്.

First published: August 12, 2019, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading