'എന്റെ മോനെ കാണാനില്ല, നീണ്ട മുടിയിൽ ചുവന്ന ചായം തേച്ചവൻ.' മക്കളെ കാണ്മാനില്ലാതെ പോകുന്ന നാടും, അതിൽ നെടുവീർപ്പിട്ട് കാലം കഴിച്ചു കൂട്ടുന്ന അച്ഛന്മാരും എത്രയോ വന്നു പൊയ്ക്കഴിഞ്ഞിരിക്കുന്നു ഇവിടെ.
വിവേകമില്ലാത്ത വർണ്ണ-വർഗ്ഗ വിവേചനം കൊടുമ്പിരി കൊള്ളുന്ന നാട്ടിൽ ജാതിയും നിറവും പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ടവരുടെ പ്രതിരോധശബ്ദമായി രാവണ്‍ എന്ന മ്യൂസിക് വീഡിയോ.
ആദര്‍ശ് കുമാര്‍ അനിയല്‍ ഒരുക്കിയ വീഡിയോ സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ആദര്‍ശിന്റെ അച്ഛനും കലാകാരനുമായ അംബുജാക്ഷനാണ് വീഡിയോയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് തനി സാധാരണക്കാരനായി നിൽക്കുന്ന ഈ അച്ഛൻ ഹീറോ തന്നെയാണ് രാവൺറെ പ്രധാന ആകർഷണവും.
തൗസന്‍ഡ് സ്‌റ്റോറീസിന്റെ ബാനറില്‍ സലീഷ് പത്മിനി സുബ്രഹ്മണ്യന്‍, പ്രമോദ് വാഴൂര്‍, രാജേഷ് നേതാജി, സലീഷ് എന്നിവർ ചേർന്നാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Caste, Caste struggles, Music video, Raven music video