• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES A MUSICAL TRIBUTE TO SP BALASUBRAHMANYAM

അഞ്ജലി, പ്രാണാഞ്ജലി; എസ്.പി. ബാലസുബ്രമണ്യത്തിന് ശ്രദ്ധാഞ്ജലിയുമായി നിർമ്മാതാവ് രാജീവ് ഗോവിന്ദനും സംഘവും

A musical tribute to SP Balasubrahmanyam | രാജീവ് ഗോവിന്ദൻ തന്നെ ചിട്ടപ്പെടുത്തിയ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് രാഹുൽ രാജാണ്

അഞ്ജലി, പ്രാണാഞ്ജലി

അഞ്ജലി, പ്രാണാഞ്ജലി

  • Share this:
    ഇളയനിലാ, പൊഴികിറതേ... എസ്.പി.ബി.യുടെ അനശ്വര ഗാനത്തിൽ തുടങ്ങി അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദത്തിൽ പിറന്ന മറ്റു ചലച്ചിത്രഗാനങ്ങളിലൂടെ യാത്ര തുടരുന്ന സംഗീത ആൽബമാണ് അഞ്ജലി, പ്രാണാഞ്ജലീ. അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രമണ്യത്തിന് ശ്രദ്ധാഞ്ജലിയുമായി നിർമ്മാതാവ് രാജീവ് ഗോവിന്ദനും സംഘവും അവതരിപ്പിക്കുന്ന ഗാനമാണിത്.

    രാജീവ് ഗോവിന്ദൻ തന്നെ ചിട്ടപ്പെടുത്തിയ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് രാഹുൽ രാജാണ്. ആലാപനം: ഹരിചരൺ. മഗേഷ് കൊല്ലേരി സംവിധാനം നിർവഹിച്ചിരിക്കുന്നു.

    കോവിഡ് ബാധയെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം എസ്.പി.ബി.യുടെ ആരോഗ്യനില വഷളായിരുന്നു. ശേഷം 50 ദിവസത്തോളം ഐ.സി.യു.വിൽ ചികിത്സയിൽ കഴിയവേ സെപ്റ്റംബർ 25നായിരുന്നു മരണം. അദ്ദേഹം കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. കോവിഡ് ബാധയിൽ ഇന്ത്യൻ ചലച്ചിത്ര ലോകത്തിനുണ്ടായ ഏറ്റവും വലിയ നഷ്‌ടമാണ്‌ എസ്.പി.ബി.യുടെ വിയോഗം.



    കോവിഡിനെ തുടർന്ന് ചികിത്സയിൽ പ്രവേശിച്ചപ്പോഴും താൻ രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങി വരാൻ തയാറെടുക്കുന്നു എന്ന് പ്രേക്ഷകരോട് അദ്ദേഹം ഫേസ്ബുക് വീഡിയോയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ കാത്തിരിപ്പുകൾക്കൊടുവിൽ മരണവാർത്തയാണ് പ്രേക്ഷകരെ തേടിയെത്തിയത്.

    അടുത്തിടെയാണ് മാറിയ സിനിമാ സാഹചര്യങ്ങൾക്കനുസരിച്ച് രാജീവ് ഗോവിന്ദൻ വി.എഫ്.എക്സ്. നിർമ്മാണ സംരംഭം ആരംഭിക്കുന്നത്. ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ മികച്ച ദൃശ്യമികവുള്ള സിനിമ സമ്മാനിക്കുക എന്നതാണ് ലക്‌ഷ്യം. ഓർഡിനറി, അനാർക്കലി ചിത്രങ്ങളുടെ നിർമ്മാതാവാണു രാജീവ് ഗോവിന്ദൻ.

    പ്രധാനമായും മലയാള സിനിമകളിലെ വി.എഫ്.എക്സ്. ഇനി വലിയ തുക മുടക്കി പുറത്തു ചെയേണ്ടി വരാത്ത സാഹചര്യമൊരുക്കുകയാണ് ഈ സംരംഭത്തിലൂടെ രാജീവ് ലക്ഷ്യമിടുന്നത്. ഇവിടെ തന്നെയുള്ള പ്രഗത്ഭരായ ടീം ആവും ഇതിനു പിന്നിൽ പ്രവർത്തിക്കുക. ബഡ്ജറ്റിന് ഇണങ്ങും വിധം വി.എഫ്.എക്സ്. ചെയ്തു കൊടുക്കുകയും ചെയ്യും.



    ഈ സംരംഭത്തിന്റെ ഭാഗമായാണ് സംഗീത ആൽബം പുറത്തിറങ്ങിയതും. ഒക്ടോബർ നാലിനായിരുന്നു റിലീസ്.

    പൃഥ്വിരാജ് ചിത്രമായ കാളിയൻ നിർമ്മിക്കുന്നതും രാജീവ് ഗോവിന്ദനാണ്. ഉറുമിക്ക് ശേഷം പൃഥ്വി അവതരിപ്പിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വേഷമാകും കാളിയൻ. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ലൊക്കേഷൻ കണ്ടെത്തൽ ആരംഭിച്ചിരുന്നു. 2019ൽ ഇവർ ശ്രീലങ്കയിലെ ലൊക്കേഷൻ ലക്‌ഷ്യം വച്ച് യാത്ര നടത്തിയിരുന്നു. ശേഷമുണ്ടായ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നിർമ്മാണം ആരംഭിക്കാൻ കഴിയാതെ വന്ന ചിത്രങ്ങളുടെ പട്ടികയിലാണ് കാളിയനും.
    Published by:user_57
    First published:
    )}