HOME » NEWS » Film » MOVIES A NOTE ON ACTOR GIBIN G NAIR IN COLD CASE

Cold Case | കോൾഡ് കേസിനു വേണ്ടി ചെങ്കുത്തിൽ വണ്ടി ഓടിച്ച് പഠിച്ച പോലീസുകാരൻ; നടൻ ജിബിൻ ജി. നായരെക്കുറിച്ച് കുറിപ്പുമായി സുഹൃത്ത്

A note on actor Gibin G Nair in Cold Case | ജീവിതത്തിലെ പോലീസുകാരൻ സിനിമയിലും കാക്കി അണിയുന്നു. കോൾഡ് കേസിലെ നടനെക്കുറിച്ച് ഒരു കുറിപ്പ്

News18 Malayalam | news18-malayalam
Updated: June 25, 2021, 9:43 PM IST
Cold Case | കോൾഡ് കേസിനു വേണ്ടി ചെങ്കുത്തിൽ വണ്ടി ഓടിച്ച് പഠിച്ച പോലീസുകാരൻ; നടൻ ജിബിൻ ജി. നായരെക്കുറിച്ച് കുറിപ്പുമായി സുഹൃത്ത്
കോൾഡ് കേസ്
  • Share this:
പോലീസ് വീഡിയോകളിലും ഏതാനും ചില മലയാള സിനിമകളിലും ജിബിൻ ജി. നായർ എന്ന പോലീസുകാരനെ മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ട്. തിരുവനന്തപുരംകാരനായ ഇദ്ദേഹം അടുത്ത ചിത്രം കോൾഡ് കെയ്‌സിൽ പോലീസുകാരന്റെ വേഷം തന്നെയാണ് ചെയ്യുന്നത്. സിനിമയുടെ ഔദ്യോഗിക പോസ്റ്റുകളിൽ പൃഥ്വിരാജ് മെൻഷൻ ചെയ്ത ചുരുക്കം ചിലരിൽ ഒരാൾ ജിബിൻ ആയിരുന്നു.

സിനിമയുടെ അണിയറയിൽ നിന്നും പുറത്തിറങ്ങിയ ഒരു ചിത്രത്തിൽ എ.സി.പി. സത്യരാജ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ സാരഥിയായി മുൻസീറ്റിൽ ജിബിൻ ഉണ്ട്. എന്നാൽ ഈ വേഷത്തിനായി അദ്ദേഹം വണ്ടിയോടിച്ചു പഠിച്ച കഥയാണ് സുഹൃത്തും ഷോർട്ട്ഫിലിം സംവിധായകനുമായ വിഷ്ണു ഉദയന് പറയാനുള്ളത്. ആ ഫേസ്ബുക് കുറിപ്പ് ചുവടെ വായിക്കാം:

'ഒരു ദിവസം വൈകുന്നേരം ജിബിൻ ചേട്ടന്റെ വിളി.

ചേട്ടൻ - നീ എവിടെ? നിന്റെ വണ്ടി മാനുവൽ അല്ലെ?
ഞാൻ - അതേ. എന്തേ?
ചേട്ടൻ - മാനവീയം വാ. എനിക്ക് ഓടിക്കണം.
ഞാൻ - ങേ. നിങ്ങളെ വണ്ടി എവിടെ പോയി?
ചേട്ടൻ - അല്ലഡേയ്. അത് ഓട്ടോമാറ്റിക്. നാളെ ഷൂട്ടിൽ മാനുവൽ വണ്ടി ഓടിക്കണം. പൊന്മുടി പോകണം.
ഞാൻ - അടിപൊളി.

അങ്ങനെ വൈകുന്നേരം ഷിജോവിനെയും കൊണ്ട് മാനവീയം പോയി. അവിടെ നിന്ന് അയാൾ വണ്ടി എടുത്ത് ബേക്കറി ജംഗ്ഷൻ, വഴുതക്കാട് വരെ കറങ്ങി മാനവീയത്ത് തിരിച്ചെത്തി. അന്ന് ആ കാറിൽ ഇരുന്നതിന്റെ നെഞ്ചിടിപ്പ് ഇന്നും ഷിജോവിന് തീർന്നിട്ടില്ല. ചങ്കൊക്കെ തൊണ്ടയിൽ വന്ന അവസ്ഥ!പിറ്റേന്ന് ഷൂട്ട് കഴിഞ്ഞ് സന്തോഷത്തോടെ വിളിച്ച് അൽഫാം വാങ്ങിച്ച് തന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അൽഫാം മാത്രമല്ല കൊറോണയും തന്നെന്ന് മനസ്സിലായത്‌.

വീണ്ടും കുറച്ച് മാസങ്ങൾക്ക് ശേഷം ഇത് പോലൊരു വിളി. "പൃഥ്വിരാജ് പടമാണ്, അനിലേട്ടൻ കൂടെയുണ്ട്. വണ്ടി ഓടിക്കണം. നീ എവിടെ."

ഇത്തവണ റൂട്ട് മാറി. വട്ടിയൂർക്കാവ് കാച്ചാണി വഴി വഴയില. എന്റമ്മേ!ഒരു വശത്ത് കൊക്കയും കുത്തനെയുള്ള കയറ്റവുമൊക്കെ ഇയാൾ എന്റെ etios വണ്ടി ഓടിച്ച്. ഗിയറിനൊക്കെ വായുണ്ടായിരുന്നണെങ്കിൽ നിലവിളിച്ചനെ.

ഇത്തവണ ഷൂട്ട് കഴിഞ്ഞിട്ട് പക്ഷേ ചിലവൊന്നും തന്നില്ല. ഞാൻ ചോദിച്ചതുമില്ല. കഴിഞ്ഞ തവണത്തെ ക്ഷീണം മാറിയില്ല!

പക്ഷേ ഒരുപാട് സന്തോഷമുണ്ട് ഇങ്ങനൊരു ഫ്രെമിൽ ജിബിൻ ഗോപിനാഥിനെ കാണാൻ.

കയറി വരും. വർഷങ്ങൾ കഴിഞ്ഞാലും വിളിച്ചിട്ട് "എടാ എവിടെ നീ" എന്ന ചോദ്യം ഞാൻ കേൾക്കുമെന്ന് ഉറപ്പാണ്.'

പരസ്യചിത്ര മേഖലയിൽ അനവധി വർഷങ്ങളുടെ പാരമ്പര്യമുള്ള തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'കോൾഡ് കേസ്'. മലയാള സിനിമയിൽ സൂപ്പർസ്റ്റാറുകൾ മോഡലുകളായ പരസ്യചിത്രങ്ങൾക്കു പിന്നിൽ തനു ബാലക് ആണ്. ചിത്രം ജൂൺ 30 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
Published by: user_57
First published: June 25, 2021, 9:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories