• HOME
  • »
  • NEWS
  • »
  • film
  • »
  • Major | മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മയിൽ 'മേജർ' തിയേറ്ററുകളിൽ; ചിത്രത്തിലെ ദേശഭക്തി ഗാനം പുറത്ത്

Major | മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമ്മയിൽ 'മേജർ' തിയേറ്ററുകളിൽ; ചിത്രത്തിലെ ദേശഭക്തി ഗാനം പുറത്ത്

സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന രാജ്യസ്നേഹിയുടെ നേർക്കാഴ്ച കൂടിയാണ് ഈ ഗാനം

മേജർ

മേജർ

  • Share this:
    പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Major Sandeep Unnikrishnan) ധീരമായ ജീവിത കഥ പറയുന്ന 'മേജർ' (Major) എന്ന ചിത്രം തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. റിലീസിന് ദിവസങ്ങൾ ശേഷിക്കെ ചിത്രത്തിൽ നിന്നും പുറത്തുവന്ന ദേശഭക്തി ഉണർത്തുന്ന പുതിയ ഗാനം ശ്രദ്ധ നേടുന്നു. 'ജനഗണമന' എന്ന ഗാനം തുടങ്ങുന്നത് 'എന്തിനാണ് ജവാൻ ആകുന്നത്' എന്ന ചോദ്യത്തോടെയാണ്.

    ഉയരെ... എന്ന് തുടങ്ങുന്ന വരികൾ വളരെ വൈകാരികമായ, അതിലുപരി സന്ദീപ് എന്ന രാജ്യസ്നേഹിയുടെ ജീവിതമാണ് കാണിക്കുന്നത്. ശ്രീചരൺ പഗളയുടെ സംഗീതത്തിൽ സാം മാത്യുവിന്റെ വരികൾ പാടിയിരിക്കുന്നത് ടോജൻ ടോബിയും ശ്രീചരൺ പഗളയും ചേർന്നാണ്. ചിത്രത്തിലെ ഓ ഇഷ, പൊൻമലരേ തുടങ്ങിയ പ്രണയ ഗാനങ്ങൾ വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു.

    അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും എ + എസ് മൂവീസും ചേർന്നാണ് നിർമാണം.



    2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എൻ.എസ്.ജി. കമാൻഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അദ്ദേഹത്തെ അശോകചക്ര നൽകി ആദരിച്ചിരുന്നു.

    ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. പി.ആർ.ഒ.- ആതിര ദിൽജിത്.

    Summary: Major, a movie offering tribute to the life and times of Major Sandeep Unnikrishnan is in theatres. Prior to the release, a patriotic song from the movie got released, showcasing the grit and courage every soldier possess. Adivi Sesh plays the protagonist
    Published by:user_57
    First published: