മഞ്ജു വാര്യർക്കിപ്പോൾ മകൾ ആയി മീനാക്ഷി മാത്രമല്ല; രണ്ടാണ്മക്കൾ കൂടിയുണ്ട്. വ്യക്തമായി പറഞ്ഞാൽ പച്ചൈഅമ്മാളുടെ മക്കളായ മുരുകനും ചിദംബരവും. ആ അമ്മയും മക്കളും ഒന്നിച്ചു നിൽക്കുന്ന ചിത്രം ഇപ്പോൾ ഇന്റർനെറ്റ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
മുരുഗനായ റ്റീജേ അരുണാസലം, ചിദംബരമായ കെൻ കരുണാസ് എന്നിവരാണത്. പുതിയ ചിത്രം അസുരനിലെ അമ്മയും മക്കളും ഒരിക്കൽക്കൂടി ചെന്നൈയിൽ കണ്ടു മുട്ടിയപ്പോഴത്തെ ചിത്രമാണിത്.
മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമായ അസുരനിൽ നായകൻ ധനുഷ് ആണ്. പൊല്ലാതവൻ, ആടുകളം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് ധനുഷ് - വെട്രിമാരൻ - ജി വി പ്രകാശ് ടീം ഒന്നിക്കുന്ന ചിത്രമാണ് അസുരൻ.
ഈ ചിത്രത്തിലെ പ്രകടനത്തിന് മഞ്ജുവിനെ ഉലകനായകൻ കമൽ ഹാസൻ അഭിനന്ദിച്ചിരുന്നു. മൊത്തത്തിൽ മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിനും ഇതിലെ അഭിനയതിനും ലഭിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.