നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sachy | ലോഹിതദാസിന്റെയും സച്ചിയുടെയും ഓർമ്മകൾ ഒന്നിച്ച് പൂക്കും; നീർമരുത് തോട്ടത്തിനരികെ മാതളക്കാടൊരുങ്ങുന്നു

  Sachy | ലോഹിതദാസിന്റെയും സച്ചിയുടെയും ഓർമ്മകൾ ഒന്നിച്ച് പൂക്കും; നീർമരുത് തോട്ടത്തിനരികെ മാതളക്കാടൊരുങ്ങുന്നു

  ലോഹിതദാസ് സ്‌മൃതിവനത്തോട് ചേർന്ന് അധികം വൈകാതെ സച്ചിയുടെ ഓർമ്മകൾ പേറുന്ന മാതളപ്പൂ ഗന്ധം നിറയും

  ലോഹിതദാസ്, സച്ചി

  ലോഹിതദാസ്, സച്ചി

  • Share this:
   തൃശ്ശൂർ കൈലാസനാഥ സ്കൂളിലെ ലോഹിതദാസ് സ്‌മൃതിവനത്തോട് ചേർന്ന് അധികം വൈകാതെ സച്ചിയുടെ ഓർമ്മകൾ പേറുന്ന മാതളപ്പൂ ഗന്ധം നിറയും. ലോഹിതദാസിന്റെ പതിനൊന്നാം ഓർമ്മവാർഷിക ദിനത്തിൽ സച്ചിയുടെ സ്മരണക്കായുള്ള മാതളപ്പൂ വനത്തിന്റെ ആദ്യ തൈ നട്ടു. സച്ചി സംവിധാനം ചെയ്ത 'അനാർക്കലി' സിനിമയുടെ നിർമ്മാതാവ് രാജീവ് ഗോവിന്ദൻ ആ വാർത്ത തന്റെ ഫേസ്ബുക് പേജിലൂടെ പങ്കിടുന്നു.

   Also read: Prithviraj | എല്ലാം ദൈവനിശ്ചയം; ഓച്ചിറ അമ്പലത്തിൽ കാണിയ്ക്കയിട്ട്‌ തൊഴുത് പൃഥ്വിരാജ്

   "അനാർക്കലി എന്നാൽ അനാറിന്റെ പൂവ് എന്നർത്ഥം. മലയാളത്തിൽ മാതളപ്പൂ, മാതള മലർ എന്നു പറയുന്നു. അനാർക്കലി എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ച നമ്മുടെ പ്രിയസുഹൃത്ത് സച്ചിയുടെ ഓർമ്മയ്ക്ക്‌ വേണ്ടി മാതളത്തിന്റെ തൈ നടുന്നു. ലോഹിയുടെ ഓർമയ്ക്കായി നീർമരുത് നടുന്ന ഉദ്യാനത്തിൽ ഇനി സച്ചിയുടെ ഓർമയ്ക്ക് മാതളവും ഉണ്ടാവും...

   മലയാളത്തിന്റെ മഹാനായ കഥാകാരന് 10 വർഷങ്ങൾക്ക് മുമ്പ്, തൃശ്ശൂരിലെ ഞങ്ങളുടെ ഒരു സൗഹൃദ കൂട്ടായ്മ അദ്ദേഹത്തിൻ്റെ നിർമ്മല സ്മരണക്കായ് അദ്ദേഹം എഴുതിയ 41 സിനിമകളുടെ പേരോടെ നീർമരുതുകളുടെ സ്മൃതി വനം ഒരുക്കിയിരുന്നു. ഇന്നും പരിപാലിച്ചു വരുന്നു. മരണാനന്തര ചടങ്ങുകൾ പൂർണ്ണമായും കഴിയുന്നതോടെ മാതള പൂന്തോട്ടത്തിന്റെ ബാക്കി പണികൾ ആരംഭിക്കുന്നതാണ്. ലോഹിതദാസ് സ്മൃതി വനത്തോട് ചേർന്ന് ഇനി സച്ചിക്കായ് ഒരു മാതളക്കാടൊരുങ്ങും."
   Published by:user_57
   First published:
   )}