അവഞ്ചേഴ്‌സ് എൻഡ് ഗെയിം റിലീസിന് മുന്നോടിയായി മാർവെൽ സ്റ്റുഡിയോസുമായി ചേർന്ന് മാർവെൽ ഇന്ത്യ ഗാനം ഈണമിട്ട് എ.ആർ. റഹ്മാൻ. ഏപ്രിൽ ഒന്നിനാണ് മാർവെൽ ആന്തം പുറത്തു വന്നത്. എന്നാൽ യൂട്യൂബിൽ ഒന്നാം സ്ഥാനത്തു ട്രെൻഡിങ് കൂടിയായി മാറി മാർവെൽ ആന്തം. പക്ഷെ, ആരാധകർക്ക് നിരാശയാണ്. സംഗതി റഹ്മാന്റെയാണെങ്കിലും അവർ വിചാരിച്ച തരത്തിലെ 'ഗും' ഇല്ലാത്തതിന്റെ പ്രശ്‌നമാണ് മുഖ്യം. ഗാനത്തിനെതിരെ ട്വിറ്ററിൽ രോഷ തരംഗമുയർന്നിരുന്നു.
'രോകെ ന രുകെങ്കേ...' എന്ന് തുടങ്ങുന്ന ഗാനം ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കാൻ തക്കവണ്ണം ഇല്ലെന്ന ആരോപണമാണ് മുന്നിൽ. ഇത് ഏപ്രിൽ ഒന്നാം തിയ്യതിയിലെ വിഡ്ഢിയാക്കൽ എന്ന് കരുതിയവരുമുണ്ട്. എന്നാൽ അവഞ്ചേഴ്‌സ് എൻഡ് ഗെയ്മിനു ചേർന്ന ഗാനം ഒരുക്കാൻ തനിക്കു മേൽ സമ്മർദ്ദമേറെ ഉണ്ടായിരുന്നെന്നും റഹ്മാൻ പറയുന്നു. ഏപ്രിൽ 26 ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഇന്ത്യയിൽ റിലീസ് ആവും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AR Rahman, Marvel anthem, Trending, Viral video, YouTube trending number one