നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • A Renjith Cinema | ആസിഫ് അലിയും നമിത പ്രമോദും; 'എ രഞ്ജിത്ത് സിനിമ' ഒരുങ്ങുന്നു

  A Renjith Cinema | ആസിഫ് അലിയും നമിത പ്രമോദും; 'എ രഞ്ജിത്ത് സിനിമ' ഒരുങ്ങുന്നു

  A Renjith Cinema to have Asif Ali and Namitha Pramod in the lead | കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ്

  ആസിഫ് അലി, നമിത പ്രമോദ്

  ആസിഫ് അലി, നമിത പ്രമോദ്

  • Share this:
   ആസിഫ് അലി, (Asif Ali) നമിത പ്രമോദ് (Namitha Pramod) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ' (A Renjith Cinema).

   കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ്. ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്റ്ററായിട്ടുണ്ട്. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമിക്കുന്ന 'എ രഞ്ജിത്ത് സിനിമ' സി.എച്ച്. മുഹമ്മദ്‌ റോയൽ സിനിമാസിലൂടെ തിയേറ്ററിൽ എത്തിക്കുന്നു.

   സുനോജ് വേലായുധൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകന്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ദിലീപ് ഡെന്നീസ്. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, കല- രാജീവ്‌ കോവിലകം, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടർ ജോമൻ- ജോഷി തിട്ടയിൽ, ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.   Also read: ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം; 'ഗോൾഡ്' സിനിമയെക്കുറിച്ച് അൽഫോൺസ് പുത്രൻ

   പൃഥ്വിരാജ് (Prithviraj), നയൻ‌താര (Nayanthara), അൽഫോൺസ് പുത്രൻ (Alphonse Puthren) എന്നിവർ ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രമാണ് 'ഗോൾഡ്' (Gold movie). ഷൂട്ടിംഗ് പൂർത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. നേരം, പ്രേമം തുടങ്ങിയ സിനിമകളുടെ ഫാൻസ്‌ ആയ ആരാധകരോട് ഈ വേളയിൽ സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ രണ്ടുവാക്ക് പറയുകയാണ് അൽഫോൺസ്.

   "ഗോൾഡ് (GOLD) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ , കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്," അൽഫോൺസ് കുറിച്ചു.

   ശേഷം കമന്റ് ബോക്സിൽ വന്നവരോട് മറുപടി പറയുകയും ചെയ്തിട്ടുണ്ട്. 'രണ്ട് ശലഭമെങ്കിലും?' എന്ന് ആകാംക്ഷയോടെ ചോദിച്ച ആൾക്ക് 'രണ്ടല്ല.. മൂന്ന് ശലഭമുണ്ട്' എന്ന് അൽഫോൺസ് മറുപടി കൊടുത്തിട്ടുണ്ട്. സ്വർണ്ണം സ്വർണ്ണക്കടത്തിന്റെ കഥയാണോ എന്ന് ചോദിച്ചയാൾക്കും മറുപടിയുണ്ട്. 'അല്ല' എന്നാണ് ഉത്തരം.

   Summary: A new movie titled 'A Renjith Cinema' to have Asif Ali and Namitha Pramod in the lead role. The movie is directed by debut director Nishanth
   Published by:user_57
   First published: