റീത്തും വാഴയുമായി അവർ പാടി: 'പാലാരിവട്ടം പാലം തരിപ്പണം അളിയാ'

A requiem for dilapidated Palarivattom flyover | കോടികൾ മുടക്കി കെട്ടിയത് പഞ്ചവടിപ്പാലം ആയാൽ പൊതു ജനം എങ്ങനെ പാടാതിരിക്കും?

news18-malayalam
Updated: September 10, 2019, 10:35 AM IST
റീത്തും വാഴയുമായി അവർ പാടി: 'പാലാരിവട്ടം പാലം തരിപ്പണം അളിയാ'
A requiem for dilapidated Palarivattom flyover | കോടികൾ മുടക്കി കെട്ടിയത് പഞ്ചവടിപ്പാലം ആയാൽ പൊതു ജനം എങ്ങനെ പാടാതിരിക്കും?
  • Share this:
കോടികൾ മുടക്കി കെട്ടിയത് പഞ്ചവടിപ്പാലം ആയാൽ പൊതു ജനം എങ്ങനെ പാടാതിരിക്കും? അതാണ് 'പാലാരിവട്ടം പാലം തരിപ്പണം അളിയാ' എന്ന് ഈ യുവാക്കളെക്കൊണ്ട് പാടിപ്പിച്ചതും. തകർന്ന പാലത്തിന് വാഴയും റീത്തുമായി ഒരു സംഘം യുവാക്കൾ അണിയിച്ചൊരുക്കുന്ന ആൽബമാണ് 'പാലാരിവട്ടം പാലം തരിപ്പണം അളിയാ'. പാലവും പരിസരങ്ങളുമാണ് ഷൂട്ടിങ്ങിനായി ഉപയോഗിച്ചിരിക്കുന്നതും.

ധനുഷ് എം.എച്ച്., വിമൽജിത് വിജയൻ എന്നിവർ ചേർന്ന് സംഗീതവും സംവിധാനവും നിർവഹിച്ച ആൽബമാണിത്. ശരത് മോഹൻ ആണ് നിർമ്മാണം. വരികൾ സന്ധൂപ് നാരായണന്റേതാണ്. ക്യാമറ അഭിഷേക് കണ്ണൻ. അസ്സോസിയേറ്റ് ഡയറക്ടർ: അക്ഷയ് കുമാർ. ബിനീഷ് ബാസ്റ്റിൻ, ജിജോ ജേക്കബ്, അനിൽ എന്നിവർ അഭിനയിച്ചിരിക്കുന്നു. സുചിത് സുരേന്ദ്രൻ ആണ് ഇംഗ്ലീഷ് റാപ് കൈകാര്യം ചെയ്തിരിക്കുന്നത്. സി.വി. ഹരികുമാർ ആണ് കോൺസെപ്റ്. ഡ്രോൺ: ആകാശ് കെ. ജോസഫ്. കൊറിയോഗ്രാഫി: സജേഷ് പള്ളുരുത്തി.First published: September 10, 2019, 10:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading