• HOME
  • »
  • NEWS
  • »
  • film
  • »
  • Karthi in Sardar | കാർത്തിയുടെ 'സർദാർ' സീക്വൽ വരുന്നു; പ്രഖ്യാപന ടീസർ പുറത്ത്

Karthi in Sardar | കാർത്തിയുടെ 'സർദാർ' സീക്വൽ വരുന്നു; പ്രഖ്യാപന ടീസർ പുറത്ത്

ചിത്രത്തിന് അധികം വൈകാതെ ഒരു സീക്വൽ ഉണ്ടാകും

സർദാർ

സർദാർ

  • Share this:
കാർത്തിയെ (Karthi) നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ചെയ്ത 'സർദാർ' (Sardar movie) മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സർദാർ നിർമ്മാതാക്കളായ 'പ്രിൻസ് പിക്ചേഴ്സ്' ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ടീസർ പ്രകാരം ഈ ചിത്രത്തിന് അധികം വൈകാതെ ഒരു സീക്വൽ ഉണ്ടാകും.

ടീസറിൽ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ കാർത്തിയോട് സംസാരിക്കുന്നത് കാണാം. “നിങ്ങൾ സർക്കാരിന്റെ ഒരു പ്രധാന ഓപ്പറേഷൻ നശിപ്പിച്ചു. അതിനാൽ, നിങ്ങളെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു"... "ഞാനാണ് അവരെ അത് ചെയ്യാൻ പ്രേരിപ്പിച്ചത്." എന്നാണ് ഡയലോഗ്.

തുടർന്ന് അദ്ദേഹം കാർത്തിക്ക് ഒരു ഓഫർ നൽകുന്നു. “ഒരു രാജ്യദ്രോഹിയുടെ മകനാണ് എന്നതാണ് ഇപ്പോൾ നിങ്ങളുടെ ഐഡന്റിറ്റി. അത് നമ്മുടെ നേട്ടവുമാണ്. നമ്മുടെ ശത്രുക്കളിൽ നിന്ന് നല്ല പേര് സമ്പാദിക്കാൻ ഇത് നിങ്ങളെ സഹായിക്കും. എനിക്കുവേണ്ടി ഒരു ഏജന്റായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?"

കാർത്തി സമ്മതം മൂളുകയും, അവർ കമ്പോഡിയയിൽ നിന്നും പ്രവർത്തനം ആരംഭിക്കുമെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ അയാളോട് പറയുന്നു. കാർത്തിയുടെ കോഡ് നെയിം വെളിപ്പെടുത്താൻ ഒരുങ്ങുമ്പോൾ ടീസർ അവസാനിക്കുന്നു.



പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്. ലക്ഷ്മൺ കുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ കാർത്തി ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു. ചങ്കി പാണ്ഡേ, റാഷി ഖന്ന, രജിഷ വിജയൻ, ലൈല എന്നിവർ മറ്റുവേഷങ്ങൾ ചെയ്തു. സിനിമയിൽ, റോ ഏജൻസിയിൽ ഒരു ഫയൽ മോഷ്ടിച്ച ഒരു സൂത്രധാരനെ പിടികൂടാൻ ഇൻസ്പെക്ടർ വിജയ് പ്രകാശ് നിയോഗിക്കപ്പെടുന്നു, അയാളുടെ ഭൂതകാലത്തെക്കുറിച്ച് ഇദ്ദേഹം പഠിക്കുകയും ചെയ്യുന്നു.

തമിഴ് സിനിമയിൽ ചങ്കി പാണ്ഡെയുടെ അരങ്ങേറ്റവും 16 വർഷത്തിന് ശേഷം ലൈലയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവും അടയാളപ്പെടുത്തിയ സിനിമയാണ് 'സർദാർ'. ജി വി പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജോർജ്ജ് സി. വില്യംസും എഡിറ്റിംഗ് റൂബനും നിർവ്വഹിച്ചു.

ദീപാവലി വാരത്തിന് മുമ്പ് 2022 ഒക്ടോബർ 21-നാണ് സർദാർ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അഭിനേതാക്കളുടെ പ്രകടനങ്ങൾ, ഇതിവൃത്തം, ആക്ഷൻ, ഫിലിം സ്കോർ, സാമൂഹിക സന്ദേശം എന്നിവയെ പ്രശംസിച്ച് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് മികച്ച അവലോകനങ്ങൾ ലഭിച്ചു.

Summary: Karthi starring movie Sardar is winning great response from theatres and critics alike. The film's creators have now revealed plans for a sequel
Published by:user_57
First published: