ഇന്റർഫേസ് /വാർത്ത /Film / വിവാഹേതര ബന്ധം പങ്കാളിക്ക് കൊലക്കയറായി മാറുമ്പോൾ...

വിവാഹേതര ബന്ധം പങ്കാളിക്ക് കൊലക്കയറായി മാറുമ്പോൾ...

ചിത്രത്തിലെ ഒരു രംഗം

ചിത്രത്തിലെ ഒരു രംഗം

A short take of extramarital affairs | ഒരു വലിയ ഓർമ്മപ്പെടുത്തലുമായി ഹ്രസ്വചിത്രം 'ദി ബെറ്റർ ഹാഫ്'

  • Share this:

    ജീവിതത്തിന്റെ അസാധാരണത്വങ്ങളുടെ കഥയാണ് വിവാഹേതര ബന്ധം. അത് കുടുംബ ബന്ധങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത് നമ്മൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും ഈ ബന്ധങ്ങൾ അവസാനിക്കുന്നത് വലിയ കുറ്റകൃത്യങ്ങളിലാണ്. വിവാഹേതര ബന്ധങ്ങളുടെ വിജയത്തിനായി നടത്തുന്ന കൊlലപാതകങ്ങൾ ഇന്ന് സർവ സാധാരണമായിക്കൊണ്ടിരിക്കുന്നു. അതിൽ കുട്ടികൾ വരെ ഉൾപ്പെടുന്നുവെന്നതാണ് ഭീകരവും ദുഖകരമായ ഒന്ന്.

    വിവാഹേതര ബന്ധം കുറ്റകരമല്ലെന്നുള്ള വിധി വന്നിട്ട് പോലും കുറ്റകൃത്യങ്ങൾക്ക് കുറവുകൾ സംഭവിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. വിവാഹേതര ബന്ധവും ആ ബന്ധം രണ്ട് കുടുംബങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് പറയുകയാണ് 'ദി ബെറ്റർ ഹാഫ്' എന്ന ഹ്രസ്വചിത്രം.

    ഒരു വർഷം മുമ്പ് നിർമിച്ച ഈ ഹ്രസ്വ ചിത്രം നിരവധി ഹ്രസ്വ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ആറ് മണിക്കൂറുകൾ കൊണ്ട് നിർമ്മിച്ച ചിത്രത്തിന് സംഭാഷണങ്ങൾ ഇല്ലായെന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. പശ്ചാത്തല സംഗീതം മാത്രമായി 10 മിനിറ്റിനുള്ളിൽ അവസാനിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ പ്രിയങ്ക നായരും അനീഷ്‌ റഹ്മാനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.

    വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന രണ്ട് പേർ തമ്മിലുള്ള അവിഹിത ബന്ധവും ഒന്നിച്ചു ജീവിക്കാൻ ഇരുവരും തങ്ങളുടെ ജീവിത പങ്കാളികളെ രാത്രിയിൽ കൊലപ്പെടുത്തുന്നതുമാണ് 'ബെറ്റർ ഹാഫി'ന്റെ പ്രമേയം. ചിത്രത്തിനൊടുവിൽ ഇത്തരത്തിൽ നടന്ന സംഭവങ്ങളുടെ വാർത്തകളും ഉൾപ്പെടുത്തിയിരിക്കുന്നു .

    തിരുവനന്തപുരത്തു ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമൻ കഥയെഴുതി നിർമ്മിച്ച ഈ ഹ്രസ്വ ചിത്രം വിഷ്ണുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകനായ മിഥുൻ മുരളിയാണ് പശ്ചാത്തല സംഗീതം. പ്രശാന്ത് ദീപു, ലിജു എന്നിവർ ചേർന്ന് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് മിഥുനും, എഫ്ഫക്റ്സ് വിപിനും ഡിസൈനിങ് ഷൈനും ചെയ്തിരിക്കുന്നു.

    ' isDesktop="true" id="166629" youtubeid="DPzXReeownQ" category="film">

    First published:

    Tags: Extra marital affairs, Extramarital affair, Short film