നിരവധി വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ് സംവിധാനം ചെയ്ത്, സുരേഷ് ഗോപി (Suresh Gopi) നായകനായ പുതിയ ചിത്രം 'മേ ഹൂം മൂസയുടെ' (Mei Hoom Moosa) നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ് തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മൂസയെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ആർമിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് വാഗാ ബോർഡിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രമാണിത്. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
View this post on Instagram
അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ ഇന്ത്യയെ നോക്കിക്കാണുകയാണ് എന്ന് സംവിധായകൻ ജിബു ജേക്കബ്. അതുകൊണ്ടു തന്നെ ഇതൊരു പാൻ ഇന്ത്യൻ ചിത്രമായി വിശേഷിപ്പിക്കാം. മൂസയുടെ ഒനദ്യോഗിക ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നു
വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം, വ്യത്യസ്ഥ ലൊക്കേഷനുകൾ, മലയാളത്തിലേയും അന്യഭാഷകളിലേയും അഭിനേതാക്കൾ, നൂറു ദിവസങ്ങളോളം നീണ്ടു നിന്ന ചിത്രീകരണം ഇതൊക്കെ ചിത്രത്തിൻ്റെ വ്യാപ്തിയെ സഹായിക്കുന്ന ഘടകങ്ങളാണ്.
നിരവധി നാടകീയ മുഹൂർത്തങ്ങളും സംഘർഷങ്ങളും മൂസയെ പ്രേക്ഷകരിലേക്ക് ഏറെ അടുപ്പിക്കാൻ പോന്നതാണ് എന്ന് അണിയറക്കാർ പറയുന്നു.
പൂനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആൻ്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, ശ്രിന്ദ, ശശാങ്കൻ മയ്യനാട്,
എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
രചന - രൂപേഷ് റെയ്ൻ. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗ, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്യൂം ഡിസൈൻ- നിസ്സാർ റഹ്‌മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്ക്കർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- ഷബിൽ, സിൻ്റോ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സഫി അയിരൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പി.ആർ.ഒ. - വാഴൂർ ജോസ്, സ്റ്റിൽസ് - അങ്കിത് വി.ശങ്കർ. ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
Summary: Will Suresh Gopi showcase his patriotic self in Mei Hoom Moosa?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.