• HOME
  • »
  • NEWS
  • »
  • film
  • »
  • കാവാലത്തിന്റെ വരികൾ; മമ്തയുടെ ശബ്ദം

കാവാലത്തിന്റെ വരികൾ; മമ്തയുടെ ശബ്ദം

A song penned by Kavalam Narayana Panicker is released | 'അനിയൻകുഞ്ഞും തന്നാലായത്' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി

അനിയൻകുഞ്ഞും തന്നാലായതിലെ ഗാന രംഗം

അനിയൻകുഞ്ഞും തന്നാലായതിലെ ഗാന രംഗം

  • Last Updated :
  • Share this:
    കവിയും നാടകാചാര്യനുമായ കാവാലം നാരായണ പണിക്കർ രചിച്ച വരികളുമായി 'അനിയൻകുഞ്ഞും തന്നാലായത്' എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. മമ്ത മോഹൻദാസിന്റെ ആലാപനവും എം. ജയചന്ദ്രന്റെ സംഗീതവും എന്ന പ്രത്യേകതയും കൂടിചേർന്നാണ് ഈ ഗാനം പുറത്തിറങ്ങുന്നത്. രാജീവ് നാഥ് സംവിധാനം ചെയ്ത് വിനു എബ്രഹാം തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രമാണ്.

    ചിത്രത്തിലെ മൂന്നു ഗാനങ്ങളിൽ രണ്ടെണ്ണം കവിയും നാടകകൃത്തുമായ കാവാലം നാരായണ പണിക്കർ രചിച്ചതാണ്. മറ്റൊന്ന് ജോയ് തമലവും. എം. ജയചന്ദ്രനും റോണി റാഫേലും സംഗീതം നൽകിയിരിക്കുന്നു.



    സലിൽ ശങ്കരൻ നിർമിച്ച ഈ സിനിമയിൽ കിയാൻ കിഷോർ, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, നന്ദു, അഭിരാമി, മാതു, ഗീത, ഭാഗ്യലക്ഷ്മി, നുസറത് ജഹാൻ തുടങ്ങിയവരും ഒരു പറ്റം അമേരിക്കൻ അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ എത്തുന്നു.

    First published: