വിക്രം സേത്തിന്റെ നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ മിര നായർ ഒരുക്കിയ സീരീസ് സ്യൂട്ടബിൾ ബോയ് നെറ്റ്ഫ്ലിക്സിൽ എത്തുന്നു. ഒക്ടോബർ 23 മുതലാണ് സംപ്രേഷണം. ഇഷാൻ ഖട്ടർ, തബു, തന്യ മണിക്തല, രസിക ദുഗൽ, റാം കപൂർ എന്നിവരാണ് സീരീസിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
നാല് കുടുംബങ്ങളുടെ കഥയാണ് സ്യൂട്ടബിൾ ബോയ് പറയുന്നത്. ബിബിസി വണ്ണിൽ റിലീസ് ചെയ്ത സീരീസ് മികച്ച അഭിപ്രായമാണ് നേടിയത്. സ്വാതന്ത്ര്യം ലഭിച്ചതിന് തൊട്ടുപിന്നാലെയുള്ള പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
മാൻ കപൂർ എന്ന കഥാപാത്രമായാണ് ഇഷാൻ ഖട്ടർ എത്തുന്നത്. സയീദ ഭായിയുടെ കഥാപാത്രത്തെ തബുവും അവതരിപ്പിക്കുന്നു. 14 വർഷത്തിന് ശേഷം തബുവും മിര നായരും ഒന്നിച്ച ചിത്രമാണ് സ്യൂട്ടബിൾ ബോയ്. ദി നെയിം സെയ്ക് ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.
1993 ലാണ് വിക്രം സേത് സ്യൂട്ടബിൾ ബോയ് പുറത്തിറക്കിയത്. ആറ് എപ്പിസോഡുകളായിരിക്കും ചിത്രത്തിനുണ്ടാകുക. ആധുനികതയും പാരമ്പര്യങ്ങളും, കുടുംബമൂല്യങ്ങൾ, കുടുംബപരമായ അടിച്ചമർത്തൽ, സാമൂഹി അടിച്ചമർത്തൽ, തലമുറകൾ തമ്മിലുള്ള സംഘർഷം, മതത്തെ അടിസ്ഥാനമാക്കിയുള്ള മുൻവിധി എന്നീ വിഷയങ്ങളാണ് നോവലിൽ പ്രതിപാദിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Netflix, Netflix web series, Web series