മാസിന്റെ പരകോടിയിലെത്തിയ ടീസറുമായി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്ത് പൃഥ്വിരാജ് (Prithviraj) നായകനായ 'കടുവ' (Kaduva). സിനിമ ജൂൺ 30 ന് തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ കഥയിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു ടീസറാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
കേരളത്തിലെ ഒരു ഹൈറേഞ്ച് ഏരിയയിൽ സ്ഥിരതാമസമാക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യവസായിയുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുറുവച്ചൻ അഥവാ കുര്യൻ താമസിക്കുന്ന മേഖലയിൽ ചുമതലയേൽക്കുന്ന ഒരു ഉന്നത പോലീസുകാരനുമായി കൊമ്പുകോർക്കുമ്പോൾ തുടങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ പോരാട്ടങ്ങളാണ് ഇതിവൃത്തം.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച കടുവയിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ തമ്മിലുള്ള ശത്രുതയാണ് ഒരു മിനിറ്റ് ടീസറിൽ കാണിക്കുന്നത്. കനൽ കണ്ണനും മാഫിയ ശശിയും ചേർന്ന് സംവിധാനം ചെയ്ത സംഘട്ടനരംഗങ്ങൾ ഇതിൽ നിറഞ്ഞുനിൽക്കുന്നു. 1990 സ്റ്റൈലിലെ സംഘട്ടന രംഗങ്ങളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
— Prithviraj Sukumaran (@PrithviOfficial) June 13, 2022
അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ പ്രൊജക്ടിന് ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ കടുവയുടെ സംഗീതസംവിധാനവും കലാസംവിധാനവും യഥാക്രമം ജേക്സ് ബിജോയും മോഹൻദാസും നിർവഹിച്ചിരിക്കുന്നു.
വിവേക് ഒബ്റോയിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജെയിംസ് ഏലിയാസ് മഞ്ഞിലേടത്ത്, സംയുക്ത മേനോൻ, സീമ, ജനാർദനൻ, പ്രിയങ്ക നായർ, സുദേവ് നായർ, അജു വർഗീസ്, ദിലീഷ് പോത്തൻ എന്നിവരും കടുവയിൽ പ്രധാന കഥാപാത്രങ്ങളായി കാണാം.
കല: മോഹൻദാസ്, VFX : കോക്കനട്ട് ബഞ്ച്, സംഗീതം: ജേക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി. തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗവൻ, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., വേഷം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, സംഘട്ടനം: കനൽ കണ്ണൻ, മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മനോജ് എൻ., സ്റ്റിൽസ്: സിനത്ത് സേവിയർ, പബ്ലിസിറ്റി ഡിസൈനുകൾ: ആനന്ദ് രാജേന്ദ്രൻ, പ്രമോഷൻ കൺസൾട്ടന്റ്: വിപിൻ കുമാർ, മാർക്കറ്റിംഗ്: പൊഫാക്ഷിയോ.
Summary: An action-packed teaser drops for Prithviraj movie Kaduva. The film marks comeback of Shaji Kailas into Malayalam movie direction after a sabbatical
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.