HOME » NEWS » Film » MOVIES A YEAR WITHOUT

അബിയുടെ ഓർമ്മകൾക്ക് ഒരു വർഷം

news18india
Updated: November 30, 2018, 4:07 PM IST
അബിയുടെ ഓർമ്മകൾക്ക് ഒരു വർഷം
  • Share this:
അബി ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. ഡങ്കി പനിയെത്തുടർന്നുണ്ടായ പ്ളേറ്റ്ലറ്റ് കൗണ്ട് കുറവ് കാരണം കഴിഞ്ഞ വർഷം, ഇതേ ദിവസമായിരുന്നു അബിയുടെ അന്ത്യം. അവസാന കാലത്തു ക്യാന്സറിന് ചികിത്സ നേടിയിരുന്നു. അബിയെ ഓർത്തു നടി മഞ്ജു വാര്യർ ഓർമ്മക്കുറിപ്പിട്ടിട്ടുണ്ട്. "ഈ നഷ്ടത്തിന് ഒരു വയസ്സ്" എന്നാണ് അബിക്കൊപ്പമുള്ള ചിത്രത്തിന്റെ അടിക്കുറിപ്പ്. നിർമ്മാതാവ് സി.വി. സാരഥിയും അബിയെ ഓർക്കുന്നു.




 




View this post on Instagram




 

ഈ നഷ്ടത്തിന് ഒരു വയസ്സ്...! 🙏


A post shared by Manju Warrier (@manju.warrier) on






"ചില കലാകാരന്മാർ അവർക്ക് സമയമാകും മുൻപേ പോകുമെന്ന് നമുക്കറിയാം. ഈ കലാകാരൻ തനിക്കർഹിക്കുന്നത് ലഭിക്കും മുൻപേ വിടവാങ്ങി. അദ്ദേഹത്തിന്റെ മകൻ അത് നേടുമെന്ന് പ്രതീക്ഷിക്കാം. അവന്റെ പോക്കിൽ നിന്നും അത് വ്യക്തമാണ്," സാരഥി കുറിക്കുന്നു. കുടുംബ ചിത്രത്തോടൊപ്പം "ഇന്ന് വാപ്പച്ചീടെ ഓർമ്മദിവസം," എന്ന് ഷെയ്ൻ ഫേസ്ബുക് പോസ്റ്റ് വഴി പങ്ക് വയ്ക്കുന്നു.

മിമിക്രിയിലൂടെ സിനിമാ രംഗത്തെത്തിയ താരമാണ് അബി. കലാഭവനായിരുന്നു തുടക്കം. മകൻ ഷെയ്ൻ നിഗം ചലച്ചിത്ര മേഖലയിൽ തുടക്കം കുറിച്ച് അധികമാവും മുൻപാണ് അബിയുടെ വിടവാങ്ങൽ. കിസ്മത്, കെയർ ഓഫ് സൈറാ ബാനു എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയിൻ ഈടയിൽ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു അബിയുടെ അന്ത്യം. അടുത്തിടെ ഷെയ്ൻ അഭിനയിച്ച ഓള് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയുണ്ടായി.

First published: November 30, 2018, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories