നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'അടി ഇടി വെടി' പാട്ടുമായി ആട് സംവിധായകൻ

  'അടി ഇടി വെടി' പാട്ടുമായി ആട് സംവിധായകൻ

  ഫാസ്റ്റ് നമ്പറിലെ ഗാനരംഗത്ത് പ്രധാന കഥാപാത്രം മിഥുനാണ്

  • Share this:
   ആട് ചിത്രങ്ങളുടെ സംവിധായകനായ മിഥുൻ മാനുവൽ തോമസ് അഭിനേതാവാകുന്ന ഹ്രസ്വചിത്രം 'അടി ഇടി വെടി'യിലെ ഗാനം പുറത്തു വന്നു. ഫാസ്റ്റ് നമ്പറിലെ ഗാനരംഗത്ത് പ്രധാന കഥാപാത്രം മിഥുനാണ്. മിഥുൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം അർജന്റീന ഫിൻസ് കാട്ടൂർക്കടവ് അടുത്ത മാസം ആദ്യം തിയേറ്ററിലെത്താനിരിക്കെയാണ് സംവിധായകന്റെ അഭിനയം പുറത്തു വന്നിരിക്കുന്നത്. വിഷ്ണു ഭരതനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് വരികളും ഗാനത്തിന്റെ സംഗീത സംവിധാനവും. ഛായാഗ്രഹണം വിദ്യാശങ്കര്‍ പി.എസ്.   ആട് 1 ബോക്സ് ഓഫീസ് പരാജയം നേരിട്ടുവെങ്കിലും ചാനൽ പ്രക്ഷേപണത്തിലൂടെയും സി.ഡി ഇന്റർനെറ്റ് സിനിമയുടെയും ജന സമ്മിതി നേടിയിരുന്നു. അത്തരമൊരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കിയ സംവിധായകനാണ് മിഥുൻ. ഒരു പക്ഷെ വിദേശ ചിത്രമായ ബ്ലേഡ് റണ്ണർ മാത്രമാണ് ഇക്കാര്യത്തിൽ മറ്റൊരു മാതൃക. 1982ൽ പുറത്തിറങ്ങി പരാജയപ്പെട്ട ചിത്രത്തിന് 2017ൽ ബ്ലേഡ് റണ്ണർ 2049 എന്ന പേരിൽ രണ്ടാം ഭാഗം ഇറങ്ങിയിരുന്നു. ആട് 2 വൻ വിജയമായതോടെ ഒന്നാം ഭാഗമായ ആട് ഒരു ഭീകര ജീവിയാണ് വീണ്ടും തിയേറ്ററുകളിൽ എത്തി.

   ജയസൂര്യക്കൊപ്പം ആട് 3, ടർബോ പീറ്റർ എന്നിവയാണ് മിഥുൻ അണിയിച്ചൊരുക്കുന്ന മറ്റു ചിത്രങ്ങൾ.

   First published:
   )}