News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 3, 2020, 9:13 PM IST
aaha
ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്ന 'ആഹാ'യുടെ ടീസർ മോഹൻലാൽ പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്ന് കൊണ്ടാണ് മോഹൻലാൽ ടീസർ പുറത്തിറക്കിയത്. വടംവലി ആസ്പദമാക്കി സംവിധായകൻ ബിബിന് പോൾ സാമുവൽ ഒരുക്കുന്ന മുഴുനീള സ്പോർട്സ് ഡ്രാമയാണ് ആഹാ.
കുടുംബ ബന്ധങ്ങൾക്കും പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നല്കിയിട്ടുണ്ട്. എൺപത്തിനാലിലധികം ലൊക്കേഷനുകളിലായി ആയിരത്തോളം ആർട്ടിസ്റ്റുകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രാഹകൻ രാഹുൽ ബാലചന്ദ്രനാണ്. ഇന്ദ്രജിത്തിനൊപ്പം ശാന്തി ബാലചന്ദ്രന്, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ്.കെ.ജയൻ, സിദ്ധാർഥ ശിവ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ദിവസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങൾ ചിത്രത്തിനായി തയ്യാറായത്. വടംവലിയിലെ യഥാർഥ ഹീറോകളും ചിത്രത്തിലെത്തുന്നുണ്ട്.
സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ. പി.തങ്കച്ചൻ എന്നിവരാണ് ഗാനരചന.
Published by:
user_49
First published:
March 3, 2020, 9:13 PM IST