നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ആകാശ ഗംഗക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു?

    ആകാശ ഗംഗക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു?

    20 വർഷം മുൻപ് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് വിനയനാണ്

    • Share this:
      മലയാള സിനിമയിലെ ഓർക്കപ്പെടുന്ന ഒരു പിടി ഹൊറർ ചിത്രങ്ങളിലൊന്നായ ആകാശ ഗംഗക്ക് ഉടൻ തന്നെ രണ്ടാം ഭാഗം ഒരുങ്ങുമോ? സിനിമ മേഖലയുമായി ബന്ധപ്പെട്ടവരിൽ നിന്ന് തന്നെ ആകാശ ഗംഗ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. 20 വർഷം മുൻപ് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് വിനയനാണ്. അടുത്തിടെ മോഹൻലാലുമൊത്തൊരു ചിത്രം ചെയ്യാൻ താൻ തയ്യാറെടുക്കുന്നുവെന്ന വാർത്ത വിനയൻ പുറത്തു വിട്ടിരുന്നു. ശേഷം ഇത് ആകാശ ഗംഗയുടെ രണ്ടാം ഭാഗം ആണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കവെയാണ് പോസ്റ്റർ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

      Also read: മോഹൻലാലും വിനയനും ഒന്നിക്കുന്നു

      ദിവ്യ ഉണ്ണി, മയൂരി എന്നിവർ പ്രേത കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു 1999ൽ പുറത്തിറങ്ങിയ ആകാശ ഗംഗ. മുകേഷ്, ജഗദീഷ്, കലാഭവൻ മണി, ഇടവേള ബാബു, റിയാസ്, മധുപാൽ, ഇന്നസെന്റ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, സുകുമാരി, സ്പടികം ജോർജ്, രാജൻ പി.ദേവ്, എൻ.എഫ്. വർഗീസ്, കനകലത, കല്പന എന്നിങ്ങനെ വൻ താര നിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.

      മമ്മൂട്ടിയെ നായകനാക്കി ദാദാ സാഹിബും രാക്ഷസരാജാവും, സുരേഷ് ഗോപിയെ നായകനാക്കി ബ്ലാക്ക്‌ക്യാറ്റ്, ജയറാമിനെ നായകനാക്കി ദൈവത്തിന്റെ മകൻ, പൃഥ്വിരാജിനെ നായകനാക്കി സത്യവും വെള്ളിനക്ഷത്രവും എന്നിവയൊക്കെ എടുത്തിട്ടും മോഹൻലാലും വിനയനും ഒന്നിക്കാത്തതിന് പിന്നിൽ ഇരുവരും തമ്മിൽ നിലനിന്ന ചെറുപിണക്കമാണ്. മോഹൻലാലിന്റെ ഡ്യൂപ്പ് മദൻലാലിനെ നായകനാക്കി സൂപ്പർ സ്റ്റാർ എന്നൊരു ചിത്രം വിനയൻ സംവിധാനം ചെയ്തിരുന്നു. മോഹൻലാലിനെ കളിയാക്കി സിനിമയെടുത്തുവെന്ന് ആരോപിച്ച് ആരാധകർ ഇളകി. കാര്യങ്ങൾ നിയമവഴിയിലേക്ക് നീങ്ങിയതോടെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. അമ്മയും തിലകനും തമ്മിലുള്ള പ്രശ്നങ്ങളിൽ‌ മോഹൻലാലിന്റെ നിശിത വിമർശകനായിരുന്നു വിനയൻ. ദീർഘനാളത്തെ വിലക്കിനു ശേഷം കഴിഞ്ഞ വർഷമാണ് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രവുമായി വിനയൻ തിരിച്ചുവരവ് നടത്തിയത്.

      First published:
      )}