• HOME
  • »
  • NEWS
  • »
  • film
  • »
  • 'യക്ഷിയുണ്ടെങ്കിൽ മരിച്ച മയൂരി എൻ്റെ റൂമിൽ പ്രേതമായി വരണമല്ലോ'; വിനയൻ

'യക്ഷിയുണ്ടെങ്കിൽ മരിച്ച മയൂരി എൻ്റെ റൂമിൽ പ്രേതമായി വരണമല്ലോ'; വിനയൻ

Aakashaganga director Vinayan rubbishes the idea of ghosts | നടി മയൂരിയെ റീക്രീയേറ്റ് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് ആകാശഗംഗ 2നെ ചർച്ചാ വിഷയമാക്കുന്നത്. 2005ലാണ് മയൂരി ആത്മഹത്യ ചെയ്തത്

ആകാശഗംഗയിലെ ഗ്രൂപ് ഫോട്ടോ, മയൂരി, വിനയനും നായികയും

ആകാശഗംഗയിലെ ഗ്രൂപ് ഫോട്ടോ, മയൂരി, വിനയനും നായികയും

  • Last Updated :
  • Share this:
    വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ആകാശഗംഗ 2' റിലീസിന് ഒരുങ്ങുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത് മരിച്ചു പോയ നടി മയൂരിയെ റീക്രീയേറ്റ് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ്. 2005ലാണ് മയൂരി ആത്മഹത്യ ചെയ്യുന്നത്. പതിനാല് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തുമ്പോൾ പ്രേത വിശ്വാസങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിനയൻ മറുപടി നൽകുന്നു.

    പതിനാല് വര്‍ഷം മുന്‍പ് അന്തരിച്ച മയൂരി അങ്ങനെ താന്‍ മുന്‍പ് ജീവന്‍ നല്‍കിയ കഥാപാത്രവുമായി വീണ്ടും സ്ക്രീനിലെത്തുകയാണ്. സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു കാര്യം സംഭവിക്കുന്നത്. മുത്തശ്ശി കുട്ടികാലത്ത് പറഞ്ഞു തന്ന ഒരു യക്ഷിക്കഥയാണ് തനിക്ക് ‘ആകാശഗംഗ’ എന്ന ചിത്രമെടുക്കാന്‍ പ്രേരണയായതെന്ന് സംവിധായകൻ വിനയന്‍ പറയുന്നു.

    "എനിക്ക് യക്ഷിയില്‍ വിശ്വാസമില്ല, പക്ഷെ തനിച്ച്‌ ഒരു മുറിയില്‍ കിടക്കുമ്പോൾ തൊട്ടടുത്ത് എന്തെങ്കിലും ശബ്ദം കേൾക്കുമ്പോൾ അത് യക്ഷിയാണോ എന്ന് തോന്നാറുണ്ട്. ഇത് രണ്ടും കൂടി എങ്ങനെ മനസ്സില്‍ വരുന്നു എന്ന് ചോദിച്ചാല്‍ അറിയില്ല. അതൊക്കെ നമ്മുടെ മനസ്സിന്റെ തോന്നല്‍ മാത്രമാണ്. അങ്ങനെയെങ്കില്‍ ഞാന്‍ എഴുതി കൊണ്ടിരിക്കുമ്ബോള്‍ ആകാശഗംഗയില്‍ പ്രേത കഥാപാത്രമായി അഭിനയിച്ച മയൂരി റിയലായി തന്നെ റൂമില്‍ വരണമല്ലോ. ആ കുട്ടി പതിനാലു വര്‍ഷം മുന്‍പാണല്ലോ മരിച്ചത്."

    "മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ കുറവാണ്. അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജിന്റെ ‘എസ്ര’ എന്ന ഹൊറര്‍ ചിത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ട സിനിമയാണ്. മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ വിരളമാണ്, ഇപ്പോഴും ഹൊറര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് ‘ആകാശഗംഗ 2′ എന്ന ചിത്രമെടുക്കാന്‍ ആഗ്രഹം തോന്നിയത്," വിനയൻ വ്യക്തമാക്കി.

    First published: