• HOME
  • »
  • NEWS
  • »
  • film
  • »
  • Laal Singh Chaddha| ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ ഈ വർഷം ഇല്ല; റീലീസ് അടുത്ത ക്രിസ്മസിൽ

Laal Singh Chaddha| ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ ഈ വർഷം ഇല്ല; റീലീസ് അടുത്ത ക്രിസ്മസിൽ

ഈ വർഷം ക്രിസ്മസിന് റിലീസ് ഉണ്ടാകുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്

Laal Singh Chaddha

Laal Singh Chaddha

  • Last Updated :
  • Share this:
    ടോം ഹാങ്ക്സിന്റെ 1994 ൽ ലോക പ്രശസ്ത ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പായ ലാൽ സിങ് ഛദ്ദയുടെ റീലീസ് പ്രഖ്യാപിച്ചു. നേരത്തേ ഈ വർഷം ക്രിസ്മസിന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

    ആമിർ ഖാൻ നായകനാകുന്ന ചിത്രത്തിൽ കരീന കപൂറാണ് നായികയായി എത്തുന്നത്. അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


    സിനിമയുടെ ചിത്രീകരണം തുർക്കിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗൺ മൂലം ചിത്രീകരണം നീണ്ടു പോയിരുന്നു. ഇതോടെയാണ് റിലീസ് മാറ്റിവെച്ചത്.

    കഴി‍ഞ്ഞ വർഷമായിരുന്നു ചിത്രത്തിന്റെ റിലീസ് ഈ വർഷം ക്രിസ്മസിന് ഉണ്ടാകുമെന്ന് ആമിർഖാൻ അറിയിച്ചത്. അമൃത്സർ, ഛണ്ഡീഗഡ്, കൊൽക്കത്ത, ഹിമാചൽ പ്രദേശ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതും ലോക്ക്ഡൗൺ മൂലം മുടങ്ങി.

    1986 ൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് റോബർട്ട് സെമാക്കിസ് അതേ പേരിൽ ഫോറസ്റ്റ് ഗംപ് ഒരുക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, അഡാപ്റ്റഡ് സ്ക്രീൻപ്ലേ, തുടങ്ങി നിരവധി ഓസ്കാറുകൾ ചിത്രം നേടിയിരുന്നു.
    Published by:Naseeba TC
    First published: