• HOME
  • »
  • NEWS
  • »
  • film
  • »
  • Laal Singh Chaddha | തിയേറ്ററിൽ രണ്ട് മാസം; യാതൊരു ബഹളവുമില്ലാതെ ആമിർ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ നെറ്റ്ഫ്ലിക്സിൽ

Laal Singh Chaddha | തിയേറ്ററിൽ രണ്ട് മാസം; യാതൊരു ബഹളവുമില്ലാതെ ആമിർ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ നെറ്റ്ഫ്ലിക്സിൽ

റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യാനായിരുന്നു ആദ്യ തീരുമാനം

ലാൽ സിംഗ് ഛദ്ദ

ലാൽ സിംഗ് ഛദ്ദ

  • Last Updated :
  • Share this:
    ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ (Laal Singh Chaddha) നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തു (Netflix) . ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നുവെന്ന വാര്‍ത്ത നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്. അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ടോം ഹാങ്ക്‌സ് അഭിനയിച്ച ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഇന്ത്യന്‍ പതിപ്പാണ് ലാല്‍ സിംഗ് ഛദ്ദ.

    ലാല്‍ സിംഗ് ഛദ്ദയുടെ ഒടിടി റിലീസിനെക്കുറിച്ചുള്ള വിവരം നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. "പോപ്‌കോണ്‍ റെഡിയാക്കി വെച്ചോളൂ, ലാല്‍ സിംഗ് ഛദ്ദ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നു", എന്നാണ് പോസ്റ്റില്‍ പറയുന്നത്.

    നേരത്തെ, ലാല്‍ സിംഗ് ഛദ്ദയുടെ തിയറ്റര്‍ റിലീസിനും ഒടിടി റിലീസിനും ഇടയില്‍ ആറ് മാസത്തെ ഇടവേള വേണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി ആമിര്‍ ഖാന്‍ (Aamir khan) പറഞ്ഞിരുന്നു.  "ആളുകള്‍ക്ക് തിയറ്ററുകളില്‍ പോകാനുള്ള ആഗ്രഹം കുറഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. കാരണം സിനിമകള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത് പെട്ടെന്ന് തന്നെ ഒടിടിയിലും സ്ട്രീം ചെയ്യാറുണ്ട്. അതുകൊണ്ടാണ് ആറ് മാസത്തെ ഇടവേള വേണമെന്ന് ഞാന്‍ പറയുന്നത്. സിനിമാ മേഖല എന്താണ് പിന്തുടരുന്നതെന്ന് എനിക്കറിയില്ല. എന്റെ താല്‍പ്പര്യം ഇതാണ്. എന്റെ എല്ലാ സിനിമകള്‍ക്കും ഞാന്‍ അതാണ് ചെയ്യാന്‍ ശ്രമിച്ചത്," ആമിര്‍ പറഞ്ഞിരുന്നു.



    അടുത്തിടെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ചില വിതരണക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ വയാകോം 18 ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരുന്നു.'അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍' എന്നാണ് വയാകോം 18 ഇതിനോട് പ്രതികരിച്ചത്.

    "ചിത്രത്തിന് മറ്റ് വിതരണക്കാരൊന്നുമില്ല. വി18 സ്റ്റുഡിയോസ് ആണ് ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നത്. സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഇത് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണ്," വയാകോം 18-ന്റെ സിഇഒ അജിത് അന്ധാരെ പറഞ്ഞു.

    അതേസമയം, ലാല്‍ സിംഗ് ഛദ്ദ ബഹിഷ്‌ക്കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. 2020-ല്‍ ആമിര്‍ ഖാന്റെ തുര്‍ക്കി സന്ദര്‍ശനവും തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായുള്ള കൂടിക്കാഴ്ചയും വീണ്ടും അദ്ദേഹത്തിനെതിരെ വന്‍ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ചുള്ള തന്റെ പഴയ പരാമര്‍ശങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയിലും ആമിര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നേരത്തെ ആമിര്‍ ചിത്രം ദംഗലിനെതിരെയും ഇത്തരം ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു.

    2022 ആഗസ്റ്റ് 11നാണ് ലാല്‍ സിംഗ് ഛദ്ദ ബിഗ് സ്‌കീനിലെത്തിയത്. കരീന കപൂര്‍, മോന സിംഗ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യന്‍ നടന്‍ നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ലാല്‍ സിംഗ് ഛദ്ദ.
    Published by:user_57
    First published: