നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Aamir Khan | 200 ദിവസം കൊണ്ട് 100 ലൊക്കേഷനുകളിൽ ഷൂട്ടിംഗ് നടത്തി ആമിർ ഖാൻ

  Aamir Khan | 200 ദിവസം കൊണ്ട് 100 ലൊക്കേഷനുകളിൽ ഷൂട്ടിംഗ് നടത്തി ആമിർ ഖാൻ

  ഇന്ത്യയിലുടനീളമുള്ള 100-ലധികം ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം

  ലാൽ സിംഗ് ഛദ്ദ

  ലാൽ സിംഗ് ഛദ്ദ

  • Share this:
   ലാൽ സിംഗ് ഛദ്ദയുമായി (Laal Singh Chaddha) സ്‌ക്രീനിൽ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ (Aamir Khan). നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും വളരെയധികം പ്രതിബദ്ധതയും ആസൂത്രണവും വേണ്ടിവന്ന പ്രോജക്റ്റ് ആയ ലാൽ സിംഗ് ഛദ്ദ ഏകദേശം 200 ദിവസത്തോളം കൊണ്ടാണ് ചിത്രീകരിച്ചത്. ലഗാന് ശേഷം ആമിർ ഖാൻ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഏറ്റവും കൂടുതൽ ദിവസങ്ങളാണിത്.

   ഇന്ത്യയിലുടനീളമുള്ള 100-ലധികം ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ ചിത്രം, ലാൽ സിംഗ് ഛദ്ദയുടെ വീക്ഷണത്തിലൂടെ വികസിക്കുന്ന ഇന്ത്യൻ ചരിത്രത്തിലെ സംഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു.

   നീണ്ട ഷെഡ്യൂൾ സൂപ്പർസ്റ്റാറിന്റെ ഭാവി പ്രതിബദ്ധതയെ ബാധിക്കുന്ന താരത്തിലായാലും ആ കാത്തിരിപ്പിന് അർഹതയുണ്ട്. “ലാൽ സിംഗ് ഛദ്ദ രാജ്യത്തുടനീളം വ്യാപകമായി ചിത്രീകരിച്ചു. ആമിർ തന്റെ കഥാപാത്രങ്ങൾക്കായി ഏതറ്റം വരെയും പോവുകയും, മറ്റുള്ളവയിൽ നിന്നും മാറിനിൽക്കുകയും ചെയ്യുന്നതായി അറിയാമെങ്കിലും, ഈ പ്രതിബദ്ധത ശരിക്കും പ്രാധാന്യമർഹിക്കുന്നതാണ്, കാരണം ഈ സിനിമയ്ക്ക് 200 ദിവസങ്ങൾ ആവശ്യമായിരുന്നു. ആമിർ തന്റെ സിനിമകളുടെ ഗുണനിലവാരത്തിലും പ്രകടനത്തിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മാത്രമല്ല ലാൽ സിംഗ് ഛദ്ദയ്‌ക്കായി അദ്ദേഹം കൂടുതൽ യാത്ര ചെയ്തു," സിനിമയുടെ ബന്ധപ്പെട്ട വക്താവ് വിശദീകരിച്ചു.

   വർഷങ്ങളായി ഇന്ത്യൻ പ്രേക്ഷകർക്ക് അവിസ്മരണീയമായ ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാണ സംരംഭമാണ് ആമിർ ഖാൻ പ്രൊഡക്ഷൻസ്. ലഗാൻ, താരേ സമീൻ പർ, ഏറ്റവും പുതിയ ചിത്രങ്ങളായ ദംഗൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം, എറിക് റോത്തും അതുൽ കുൽക്കർണിയും ചേർന്ന് എഴുതിയ തിരക്കഥയിൽ നിന്ന് അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിംഗ് ഛദ്ദ ഏറെ പ്രതീക്ഷയോടെയാണ് എത്തുന്നത്.

   ആമിർ ഖാൻ, കരീന കപൂർ തുടങ്ങി പ്രഗത്ഭരായ ഒരു കൂട്ടം അഭിനേതാക്കൾ അഭിനയിച്ച ഈ ചിത്രം അധ്വാനത്തിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല. ആമിർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോസും പാരമൗണ്ട് പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന ലാൽ സിംഗ് ഛദ്ദ 2022ൽ റിലീസ് ചെയ്യും.

   Summary: Aamir Khan has extensively shot for Laal Singh Chaddha in 100 locations in India
   Published by:user_57
   First published: