• HOME
  • »
  • NEWS
  • »
  • film
  • »
  • ആമിർ ഖാന്റെ മകനും ബോളിവുഡിലേക്ക്; ജുനൈദ് ആമിർ ഖാന്റെ അരങ്ങേറ്റം ബിഗ് ബജറ്റ് ചിത്രത്തിലൂടെ

ആമിർ ഖാന്റെ മകനും ബോളിവുഡിലേക്ക്; ജുനൈദ് ആമിർ ഖാന്റെ അരങ്ങേറ്റം ബിഗ് ബജറ്റ് ചിത്രത്തിലൂടെ

അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിലെ പൂർവ വിദ്യാർഥിയാണ് ജുനൈദ്.

Junaid khan

Junaid khan

  • Share this:
ബോളിവുഡ് താരം ആമിർഖാന്റെ മകനും സിനിമയിലേക്ക്. ജുനൈദ് ആമിർ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് നേരത്തേ മുതൽ വാർത്തകളുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ യഷ് രാജ് ഫിലിംസിന്റെ ചിത്രത്തിലൂടെ ജുനൈദ് ഖാൻ ബോളിവുഡിലേക്ക് ചുവടുവെക്കുന്നു എന്ന വാർത്തകളാണ് വരുന്നത്.

റാണി മുഖർജിയെ പ്രധാന വേഷത്തിൽ എത്തിച്ച ഹിച്ച്കിയുടെ സംവിധായകൻ സിദ്ധാർത്ഥ് പി മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജുനൈദിന്റെ അരങ്ങേറ്റം. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചരിത്ര സിനിമയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

മഹാരാജ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നതെന്നും വാർത്തകളുണ്ട്. ബണ്ടി ഔർ ബബ്ലി 2 വിലൂടെ അരങ്ങേറ്റം കുറിക്കുന്ന ഷർവാരി വാഗ് ആയിരിക്കും നായികയായി എത്തുക. പതാൽ ലോക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ ജയ്ദീപ് അലാവത് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

നേരത്തേ, ഷെയ്ൻ നിഗം നായകനായ മലയാള ചിത്രം ഇഷ്കിന്റെ റീമേക്കിലൂടെ ജുനൈദ് ഖാൻ അരങ്ങേറ്റം കുറിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഹിന്ദിയിൽ നീരജ് പാണ്ഡെയായിരിക്കും ചിത്രം ഒരുക്കുക എന്നുമായിരുന്നു വാർത്തകൾ.

You may also like:കടലമ്മ കനിഞ്ഞു; തീരം നിറയെ സ്വർണാഭരണങ്ങൾ; കോരിയെടുത്ത് ഗ്രാമീണർ

നാടകരംഗത്ത് സജീവമാണ് ജുനൈദ് ഖാൻ. ജർമ്മൻ നാടകകൃത്തായ ബെർട്ടോൾട്ട് ബ്രെക്റ്റിന്റെ മദർ കറേജ് ആൻഡ് ചിൽഡ്രൻ എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കി ക്വാസർ താക്കൂർ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് അരങ്ങേറ്റം കുറിച്ചത്.

ലോസ് ആഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിലെ പൂർവ വിദ്യാർഥിയാണ് ജുനൈദ്.
Published by:Naseeba TC
First published: