• HOME
  • »
  • NEWS
  • »
  • film
  • »
  • ആരാരോ ആർദ്രമായി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് വീഡിയോ സോംഗ് പുറത്തിറങ്ങി

ആരാരോ ആർദ്രമായി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് വീഡിയോ സോംഗ് പുറത്തിറങ്ങി

പ്രത്യേക സർഫിങ് പരിശീലനം നേടിയ പ്രണവ് മോഹൻലാൽ നിറഞ്ഞു നിൽക്കുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വീഡിയോ സോംഗ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രംഗം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രംഗം

  • Share this:
    പ്രണവ് മോഹൻലാൽ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി. ചിത്രത്തിനായി പ്രത്യേക സർഫിങ് പരിശീലനം നേടിയ പ്രണവ് നിറഞ്ഞു നിൽക്കുന്നതാണ് ഗാന രംഗം.ഗോവൻ കടൽ തീരത്തും നുരഞ്ഞു പതയുന്ന തിരകൾ അലയടിക്കുന്ന നീലക്കടലിലും സാഹസിക സർഫിങ് നടത്തുന്ന പ്രണവും, ഒപ്പം സുഹൃത്തുക്കളും. ഇത്രയുമാണ് ആരാരോ ആർദ്രമായി എന്ന ഗാനരംഗത്തിന്റെ ഉള്ളടക്കം. പ്രണവിന്റെ നായികയായെത്തുന്ന പുതുമുഖം സയ ഡേവിഡിന്റെ അഭിനയ രംഗങ്ങളും ഈ വിഡിയോയിൽ കാണാവുന്നതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഥാപാത്രത്തിനായി ജീവിതത്തിലും സാഹസികനായ പ്രണവ് ബാലിയിൽ പ്രത്യേകം സർഫിങ് പരിശീലനം നേടിയിരുന്നു. ആദ്യ ചിത്രം ആദിയിൽ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത പാർക്കർ സ്റ്റണ്ട് ചെയ്തു ഞെട്ടിച്ചയാളാണ് പ്രണവ്.



    പ്രണവിന്റെ രണ്ടാമത് മലയാള ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ് സംവിധാനം. കഴിഞ വർഷത്തിന്റെ ഏറിയ പങ്കും ഈ ചിത്രത്തിനായി മാറ്റി വച്ചിരുന്നു പ്രണവ്. ഈ മാസം തന്നെ തിയേറ്ററിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

    ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കിൽ, ഈ ചിത്രത്തിൽ താര പുത്രന്മാരായ പ്രണവും, ഗോകുലും ഒന്നിച്ചെത്തുന്നത് കാണാനായി ഒരുപോലെ കാത്തിരിക്കുകയാണ് സിനിമാ ലോകവും പ്രേക്ഷകരും. ഐ.വി.ശശിയുടെ മകൻ അനി ശശി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ പ്രണവ് നായകനായെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    First published: