• HOME
  • »
  • NEWS
  • »
  • film
  • »
  • Aaraattu | 'ആറാട്ട്' ആഘോഷമാക്കാന്‍ ആരാധകര്‍; ചിത്രത്തിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു

Aaraattu | 'ആറാട്ട്' ആഘോഷമാക്കാന്‍ ആരാധകര്‍; ചിത്രത്തിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു

മരക്കാറിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയും ബുക്കിംഗ് ലഭിക്കുന്നത്.

  • Share this:
    മോഹന്‍ലാല്‍ (Mohanlal) ചിത്രം ആറാട്ടിന്റെ (Aaraattu) റിസര്‍വേര്‍ഷന്‍ കേരളത്തില്‍ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തീയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18നാണ് തിയറ്ററുകളില്‍ എത്തുന്നത്. മരക്കാറിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയും ബുക്കിംഗ് ലഭിക്കുന്നത്.

    ഒരു മുഴുനീള മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ എത്തുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ഇത്.

    സംഗീതമാന്ത്രികന്‍ എ.ആര്‍. റഹ്‌മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ബി കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

    ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്ന ആറാട്ടില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു ഐ എ എസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.


    കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.


    ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യുംസ്- സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, കലാസംവിധാനം- ഷാജി നടുവില്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ.എസ്, കെ.സി. സിദ്ധാര്‍ഥന്‍. വി.എഫ്.എക്സ്. സൂപര്‍വൈസര്‍-ഗൗതം ചക്രവര്‍ത്തി, വി.എഫ്.എക്സ്.- ഡിജിബ്രക്സ് സ്റ്റുഡിയോ, സ്റ്റില്‍സ്-നവീന്‍ മുരളി, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍., പിആര്‍ഒ എ.എസ് ദിനേശ്.
    Published by:Jayesh Krishnan
    First published: