ആഷിക്‌ അബു ഛായാഗ്രാഹകനാകുന്നു; 'ഹാഗര്‍' ജൂലൈ അഞ്ചിന്‌ ചിത്രീകരണം തുടങ്ങും

ആഷിക് അബു ആദ്യമായി ഛായാഗ്രഹകനാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

News18 Malayalam | news18-malayalam
Updated: June 21, 2020, 2:54 PM IST
ആഷിക്‌ അബു ഛായാഗ്രാഹകനാകുന്നു; 'ഹാഗര്‍' ജൂലൈ അഞ്ചിന്‌ ചിത്രീകരണം തുടങ്ങും
Aashiq Abu
  • Share this:
കൊച്ചി: കോവിഡിന് ശേഷമുള്ള ഒപിഎം സിനമാസിന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട് ആഷിഖ് അബു. മമ്മൂട്ടി നായകനായ 'ഉണ്ട' യുടെ തിരക്കഥാകൃത്ത് ഹര്‍ഷദ് സംവിധാനം ചെയ്യുന്ന "ഹാഗര്‍' ജൂലൈ അഞ്ചിന് ചിത്രീകരണം തുടങ്ങും.

റിമാ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ നിര്‍മാണവും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്. ആഷിക് അബു ആദ്യമായി ഛായാഗ്രഹകനാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫെയ്സ്ബുക്കിലൂടെയാണ് ആഷിഖ് അബു വിവരം അറിയിച്ചത്.

TRENDING:India-China | ഇന്ത്യ-ചൈന പ്രശ്നം: ഇരുകൂട്ടരെയും സഹായിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് ട്രംപ്[NEWS]India-China Faceoff|ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ [NEWS]Covid19| കോവിഡ് ചികിത്സയ്ക്ക് 103 രൂപയ്ക്ക് മരുന്നുമായി ഗ്ലെന്‍മാര്‍ക്ക്; ഓറല്‍ ആന്റിവൈറല്‍ മരുന്നിന് അംഗീകാരം [NEWS]

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമ്മാണം ഞങ്ങൾ പുനഃനാരംഭിക്കാൻ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്ന "ഹാഗർ " കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.

* ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ല.

സ്നേഹപൂർവ്വം
ഒ പി എം സിനിമാസിന് വേണ്ടി

ആഷിഖ് അബു.
First published: June 21, 2020, 2:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading