ഡിസംബർ 25ന് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ (Atal Bihari Vajpayee) ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, അദ്ദേഹത്തിന്റെ ബയോപിക് ‘മേം അടൽ ഹൂനിന്റെ’ (Main Atal Hoon) നിർമ്മാതാക്കൾ ചിത്രത്തിലെ പങ്കജ് ത്രിപാഠിയുടെ (Pankaj Tripathi) ഫസ്റ്റ് ലുക്ക് പുറത്തിറക്കി. കവിയും രാഷ്ട്രതന്ത്രജ്ഞനും നേതാവും മനുഷ്യസ്നേഹിയുമായിരുന്ന ബഹുമുഖ പ്രതിഭയായിരുന്ന മുൻ പ്രധാനമന്ത്രിയുടെ ജീവിതയാത്രയെ ചുറ്റിപ്പറ്റിയാണ് ‘മേം അടൽ ഹൂൻ.’
Also read: ‘ഹരിവരാസന’വുമായി ഉണ്ണി മുകുന്ദനും സംഘവും; ‘മാളികപ്പുറ’ത്തിലെ ഗാനം പുറത്ത്
View this post on Instagram
View this post on Instagram
വാജ്പേയിയുടെ ബയോപിക്കിൽ പങ്കജ് ത്രിപാഠി അഭിനയിക്കുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത് മുതൽ, മുൻ പ്രധാനമന്ത്രിയായുള്ള നടന്റെ രൂപമാറ്റം കാണാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുകയായിരുന്നു. ‘മേം അടൽ ഹൂനിന്റെ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ, പങ്കജ് ത്രിപാഠി അടൽ ബിഹാരി വാജ്പേയിയെപ്പോലെയാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.
ദേശീയ അവാർഡ് ജേതാവായ സംവിധായകൻ രവി ജാദവ് സംവിധാനം ചെയ്ത് ഉത്കർഷ് നൈതാനി എഴുതിയ ചിത്രം 2023 ഡിസംബറിൽ റിലീസ് ചെയ്യും. സമീറിന്റെ വരികൾക്ക് സലിം, സുലൈമാൻ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്, സോനു നിഗം മോഷൻ വീഡിയോയ്ക്ക് ശബ്ദം നൽകി.
ഭാനുശാലി സ്റ്റുഡിയോസ് ലിമിറ്റഡും ലെജൻഡ് സ്റ്റുഡിയോയും ചേർന്നാണ് ‘മേം അടൽ ഹൂൻ’ അവതരിപ്പിക്കുന്നത്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സീഷൻ അഹമ്മദും ശിവ് ശർമ്മയും ആണ് സഹനിർമാണം.
Summary: In the biopic ‘Main Atal Hoon,’ Pankaj Tripathi portrays Atal Bihari Vajpayee. People recognise the actor from the motion poster of the movie due to his incredible likeness to the subject he is portraying onscreen
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.