ദുൽഖർ സൽമാൻ 'ജോണി മോനെ ജോണി...' എന്ന ഗാനം പാടി എത്തിയ ABCD യുടെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലർ പുറത്തു വന്നു. അല്ലു സിരീഷാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സഞ്ജീവ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബു പുറത്തിറക്കും. മധുര എന്റർടൈൻമെന്റ്, ബിഗ്ബെൻ സിനിമാസ് എന്നിവയ്‌ക്കൊപ്പം ധീരജ് മോഗിളിനേനിയും ചേർന്നാണ് നിർമ്മാണം. അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശി എന്നതാണ് ABCDയുടെ പൂർണ്ണരൂപം.
മലയാളത്തിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച് ഷിബു തമീൻസ് നിർമ്മിച്ച ചിത്രമാണ് ABCD. 2013ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണിത്. ദുൽഖറിനെ കൂടാതെ ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവൻ, ലാലു അലക്സ് തുടങ്ങിയവർ വേഷമിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ABCD movie, Allu Sirish, Dulquer salmaan, Film trailer, Tollywood, Tollywood celebrity