'ദാവൂദ് ഇബ്രാഹിമിനൊപ്പം അമിതാഭ് ബച്ചൻ'; വൈറലായ ചിത്രത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഷേക് ബച്ചൻ

ചിത്രത്തിൽ തന്‍റെ പിതാവിനൊപ്പമുള്ളയാൾ ദാവൂദ് ഇബ്രാഹീം ആണെന്ന പ്രചരണം തള്ളിക്കൊണ്ടാണ് അഭിഷേകിന്‍റെ പ്രതികരണം.

News18 Malayalam | news18-malayalam
Updated: September 19, 2020, 8:31 AM IST
'ദാവൂദ് ഇബ്രാഹിമിനൊപ്പം അമിതാഭ് ബച്ചൻ'; വൈറലായ ചിത്രത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഷേക് ബച്ചൻ
ചിത്രത്തിൽ തന്‍റെ പിതാവിനൊപ്പമുള്ളയാൾ ദാവൂദ് ഇബ്രാഹീം ആണെന്ന പ്രചരണം തള്ളിക്കൊണ്ടാണ് അഭിഷേകിന്‍റെ പ്രതികരണം.
  • Share this:
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍റെ ഒരു പഴയകാല ചിത്രം ഈയടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു വ്യക്തിക്ക് ഷേയ്ക്ക് ഹാൻഡ് നൽകി ഇരുവരും സൗഹൃദഭാവത്തിൽ നിൽക്കുന്ന ചിത്രമായിരുന്നു ഇത്. 'അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിനൊപ്പം അമിതാഭ് ബച്ചൻ' എന്ന പേരിലായിരുന്നു ചിത്രം പ്രചരിച്ചത്. ബോളിവുഡിലെ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഫോട്ടോ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Also Read-'ജോലിയിലെ പരിചയക്കുറവ്' ; എസി മുറിയിലിരുന്ന് ഉറങ്ങിപ്പോയി; കയ്യോടെ പിടികൂടി പൊലീസ്

എന്നാൽ ഈ ചിത്രം പങ്കുവച്ച ഒരു ട്വിറ്റർ ഉപയോക്താവിന് മറുപടി നൽകി വിഷയത്തിൽ വ്യക്തത വരുത്തി എത്തിയിരിക്കുകയാണ് അമിതാഭിന്‍റെ മകനും നടനുമായ അഭിഷേക് ബച്ചൻ. ചിത്രത്തിൽ തന്‍റെ പിതാവിനൊപ്പമുള്ളയാൾ ദാവൂദ് ഇബ്രാഹീം ആണെന്ന പ്രചരണം തള്ളിക്കൊണ്ടാണ് അഭിഷേകിന്‍റെ പ്രതികരണം.. ഈ ചിത്രം തന്‍റെ പിതാവിന്‍റെയാണെന്നും അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നത് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ശങ്കറാവു ചവാനുമാണെന്നാണ് അഭിഷേക് വ്യക്തമാക്കിയത്.


'സഹോദര.. ഈ ചിത്രത്തിലുള്ളത് എന്‍റെ അച്ഛനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ശങ്കറാവു ചൗഹാനും ആണ്' ഹിന്ദി ട്വീറ്റിൽ അഭിഷേക് കുറിച്ചു. താരത്തിന്‍റെ മറുപടി എത്തിയതോടെ ചിത്രം പോസ്റ്റ് ചെയ്തയാൾ അത് നീക്കം ചെയ്യുകയും ചെയ്തു.
Published by: Asha Sulfiker
First published: September 19, 2020, 8:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading