• HOME
  • »
  • NEWS
  • »
  • film
  • »
  • Santhosh Kaithapram | മികച്ച തുളു സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ 'ജീട്ടിഗെ'യുടെ സംവിധായകൻ സന്തോഷ് കൈതപ്രം ആരാണ്?

Santhosh Kaithapram | മികച്ച തുളു സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ 'ജീട്ടിഗെ'യുടെ സംവിധായകൻ സന്തോഷ് കൈതപ്രം ആരാണ്?

സന്തോഷ് കൈതപ്രത്തിന്റെ പേരിൽ നിന്നും വായിച്ചെടുക്കാം ആ മലയാളി ബന്ധം

  • Share this:
    കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഏറ്റവും മികച്ച തുളു സിനിമയ്ക്കുള്ള (National award for best movie in Tulu) പുരസ്‌കാരം നേടിയ 'ജീട്ടിഗെ'ക്ക് (Jeetige) പറയാൻ മലയാളി ബന്ധം. മലയാളിയായ സന്തോഷ് കൈതപ്രമാണ് സിനിമയുടെ സംവിധായകൻ. സന്തോഷ് മാട എന്ന പേരിലാണ് ഇദ്ദേഹം സിനിമയിൽ ക്രെഡിറ്റ് നൽകിയിട്ടുള്ളത്.

    അരുൺ റായ് തോഡർ നിർമ്മിച്ച് സന്തോഷ് മാട സംവിധാനം ചെയ്ത് നവീൻ ഡി. പാഡിലിൽ നായകനായി അഭിനയിച്ച ചിത്രമാണ് 'ജീട്ടിഗെ'. കോവിഡ് പാൻഡെമിക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. ഒരു ദൈവാരാധന പാതിരി (ആത്മാവിനെ ആരാധിക്കുന്നയാൾ) തന്റെ മകന്റെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട കാരണം എവിടെയോ കുടുങ്ങിപ്പോയ കപ്പലിലാണ് മകനുള്ളത്. അധികം പണം ലഭിക്കാത്തതിനാൽ പാരമ്പര്യം ഏറെക്കുറെ ഉപേക്ഷിച്ച കൊരഗ ആത്മാവിന്റെ ആരാധകനായ തനിയപ്പ (നവീൻ ഡി. പാഡിൽ), തന്റെ മകന്റെ സുരക്ഷിതമായ തിരിച്ചുവരവ് പ്രതീക്ഷിച്ച് കോല കാട്ടുവിക്കിലേക്ക് (ആരാധക വേഷം) മടങ്ങുന്നു.

    മംഗളൂരുവിൽ ജനിച്ചു വളർന്ന, ഇപ്പോൾ ദക്ഷിണ കന്നഡ അതിർത്തിയോട് ചേർന്നുള്ള കേരളത്തിലെ ഉദ്യാവരയിൽ സ്ഥിരതാമസമാക്കിയ സന്തോഷ്, അഭയസിംഹയുടെ 'ശിക്കാരി' സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകൻ ജയരാജിനൊപ്പം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവാർഡ് കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും പ്രതീക്ഷയുണ്ടായിരുന്നു എന്ന് സന്തോഷ്.

    “ഒരു മംഗലാപുരംകാരൻ ആയതിനാൽ, ഈ പ്രദേശത്തെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ആത്മാരാധനയും സമാന കാര്യങ്ങളും സിനിമയിലൂടെ പ്രദർശിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചു. ജപ്പാന് സമീപം നൂറിലധികം ഇന്ത്യൻ നാവികർ തങ്ങളുടെ കപ്പലിൽ കുടുങ്ങിയതായി അറിഞ്ഞപ്പോൾ ഈ മഹാമാരി ഒരു ട്രിഗർ ആയിരുന്നു. അത് ജീട്ടിഗെയുടെ പശ്ചാത്തലമായി ഉപയോഗിച്ചു," എന്ന് സംവിധായകൻ പറയുന്നു.

    സന്തോഷിന്റെ പേരിലെ പ്രസിദ്ധമായ സ്ഥലനാമത്തിലുമുണ്ട് കാര്യം. മലയാളത്തിന്റെ സ്വന്തം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മരുമകനാണ് സന്തോഷ്. കൈതപ്രം എടക്കാടില്ലത്ത് ശംഭു നമ്പൂതിരിയുടെയും സരസ്വതിയുടെയും മകനാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരനാണ് പശ്ചാത്തല സംഗീതം നിർവഹിച്ചത്. ശശിരാജ് കാവൂർ തിരക്കഥയും സാക്‌സഫോൺ ജയറാം സംഗീതവും ഉണ്ണി മടവൂർ ഛായാഗ്രഹണവും നിർവ്വഹിച്ചു.

    Summary: Tulu movie 'Jeetige' that won the national award for best film in the regional category holds a Malayali connection through its director. The film is made by Santhosh Kaithapram aka Santhosh Mada, a Mangalorean by birth. He sketches certain traditional believes and customs prevalent in the area and pins the theme to the days when Covid 19 pandemic broke
    Published by:user_57
    First published: