• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

അബ്രഹാമിന്‍റെ സന്തതികള്‍- നെഗറ്റീവുകള്‍ പറയാനില്ലാത്ത ത്രില്ലർ


Updated: July 17, 2018, 12:51 PM IST
അബ്രഹാമിന്‍റെ സന്തതികള്‍- നെഗറ്റീവുകള്‍ പറയാനില്ലാത്ത ത്രില്ലർ

Updated: July 17, 2018, 12:51 PM IST
#പ്രീത പുത്തൻവീട്ടിൽ

മമ്മൂട്ടി എന്ന മികച്ച നടന്‍റെ ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങള്‍ നമ്മുടെയൊക്കെ മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ അടുത്ത് വലിയ പ്രതീക്ഷയില്‍ വന്ന് പിന്നോക്കം പോകുന്ന സിനിമകളില്‍ മമ്മൂട്ടിയെന്ന പ്രതിഭയെ നമ്മുക്ക് നഷ്ടപ്പെട്ടിരുന്നു. ദി ഗ്രേറ്റ് ഫാദര്‍ അതിനൊരു അപവാദമായി അഭിപ്രായത്തിലും കളക്ഷനിലും മുന്നിട്ടു നിന്നു. ഗ്രേറ്റ് ഫാദറിന്‍റെ സംവിധായകന്‍ കഥയെഴുതുന്നു, വീണ്ടുമൊരു പുതുമുഖ സംവിധായകന്‍ സംവിധാനം ചെയ്യുന്നു എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അബ്രഹമിന്‍റെ സന്തതികള്‍.

പോസ്റ്ററുകളും ടീസറും വന്‍ പ്രതീക്ഷ നല്‍കിയപ്പോള്‍ അതിനോട് പൂര്‍ണമായി നീതി പുലര്‍ത്തിയ ചിത്രമായി തന്നെ അബ്രാഹം നമ്മുക്കിടയില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഒരു പൊലീസ് സ്റ്റോറി എന്ന ടാഗ് ലൈനോട് ചേര്‍ന്ന് പൊലീസും, കുടുംബവും, പകയും, പ്രതികാരവും, ബുദ്ധിയും ഒക്കെ സമന്വയിപ്പിച്ച അടിപൊളി പടം എന്ന് തന്നെ പറയണം.
Loading...
സിനിമയിലൂടെ അബ്രഹാമിന്‍റെ മക്കളുടെ കഥ പറഞ്ഞപ്പോള്‍, നമ്മുടെ സിസ്റ്റം പരാജയപ്പെടുന്നിടത്ത് അതേ സിസ്റ്റത്തെ വെച്ച് പഴി വാങ്ങുന്ന അവതരണ ശൈലിയിലൂടെ, പറഞ്ഞ് പഴകിയ കഥയെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് വേണം കണക്കാക്കാന്‍.

ഡെറിക് അബ്രഹാമായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ ഫിലിപ്പ് അബ്രഹാമായി അന്‍സണ്‍ പോളും മികച്ച് നിന്നു. എടുത്ത് പറയേണ്ട മറ്റ് രണ്ട് ക്യാരക്ടറുകള്‍ കലാഭവന്‍ ഷാജോണിന്‍റെതും, സുദേവ് നായരുടേതുമാണ്. മറ്റുള്ള നടീനടന്മാർക്ക് തങ്ങളുടെ ഭാഗം ഗംഭീരമാക്കാനല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു എന്ന് തന്നെ പറയാം. അതല്ലെങ്കില്‍ ഒരുപാട് കാലത്തിന് ശേഷം മമ്മൂട്ടിയുടെ സ്ക്രീന്‍ പ്രസന്‍സിന് മുമ്പില്‍ അവരൊക്കെ നിഷ്പ്രഭരായി എന്ന് പറയുന്നതാകും കുറച്ച് കൂടെ നല്ല വാചകം.

തുടക്കത്തിലെ ഇന്‍ട്രോ കേസും പിന്നീട് അതിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങളും പിന്നീട് ഡെറിക്കിന്‍റെ കുടുംബത്തിലേക്കും, ഫ്ലാഷ് ബാക്കിലൂടെയും ലൈവ് നരേഷനിലൂടെയും കഥ പറഞ്ഞ് കയറി ക്ലൈമാക്സ് പഞ്ചില്‍ എല്ലാവരെയും ഞെട്ടിച്ചും, ടെയില്‍ എന്‍ഡില്‍ ആദ്യ കഥക്ക് അസാധാരണ ട്വിസ്റ്റ് കൊടുത്തും തിരകഥാകൃത്തും, സംവിധായകനും പ്രക്ഷകരെ പിടിച്ചിരുത്തി.

ഗോപി സുന്ദറിന്‍റെ ബാക്ഗ്രൗണ്ട് മ്യൂസിക് നല്‍കിയ ത്രില്ലൊന്ന് വേറെ തന്നെയായിരുന്നു. കൂടെ പാട്ടുകളും സന്ദര്‍ഭോചിതമായി അവതരിപ്പിച്ച് കൈയ്യടി വാങ്ങി. ഫ്ലാഷ് ബാക്കും, ലൈവും ഇടക്ക് കണ്‍ഫ്യൂഷന്‍ തീര്‍ക്കുന്നത് ഒരു പോരായ്മയായി തോന്നുന്നുണ്ട്. അല്‍പ്പം നിഗൂഢതകള്‍ ബാക്കി വെച്ച് വേണമെങ്കില്‍ ഒരു പ്രീക്വല്‍ ഒരുക്കാനുള്ള മരുന്ന് ബാക്കി വെച്ചിട്ടുണ്ട് സിനിമയില്‍. ഷാജി പാടൂരിന് അഭിമാനിക്കാം, ഒരു സംവിധായകന്‍റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്‍റെ വില ആദ്യ സിനിമയുടെ കയ്യടക്കത്തില്‍ തന്നെ തെളിഞ്ഞ് കാണിച്ചതില്‍.

ആകെ തുകയില്‍ നെഗറ്റീവുകള്‍ പറയാനില്ലാത്ത ത്രില്ലറാണ് അബ്രഹാമിന്‍റെ സന്തതികള്‍. മമ്മൂട്ടി എന്ത് കൊണ്ട് ഇപ്പോളും പുതുമുഖ സംവിധായകരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നു എന്ന് ചോദിച്ചാല്‍ ഈ ചിത്രം മാത്രം മതിയാകും ഉത്തരമായി..!


പ്രീത പുത്തൻവീട്ടിൽ
First published: July 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍