അവർ ഏഴ് സുഹൃത്തുക്കൾ. സംഗീതം പ്രാണനെ പോലെ കൊണ്ട് നടക്കുന്നവർ. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ആണ് താമസം എന്നത് തടസ്സം ആവാതെ ഇവർ ഒത്തുചേർന്നൊരു ഈസ്റ്റർ ഗാനം ഇറക്കിയിരിക്കുന്നു. ഈ ഗാനത്തിനൊരു സവിശേഷതയുണ്ട്. ഇതിൽ ഒരു വാദ്യോപകരണം പോലുമില്ല. പകരം വായ് കൊണ്ട് ഉണ്ടാക്കുന്ന ശബ്ദങ്ങൾ അകമ്പടി തീർക്കുന്നു. അക്കാപ്പെല്ല എന്ന സവിശേഷ ഗാന രീതിയാണ് അവലംബിച്ചിരിക്കുന്നത്. കോഡ് 7 എന്ന് പേരിട്ട ആൽബം സിനിമാ സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് പ്രകാശനം ചെയ്തു.
മൂന്ന് ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ഒത്തുചേരലാണ് ഈ ഈസ്റ്റർ മെഡ്ലി. കൂടാതെ ഇവർ എവിടെയാണോ, അവിടെ ഇരുന്ന് തന്നെ റെക്കോർഡ് ചെയ്തു സമന്വയിപ്പിച്ച ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ ആസ്വാദകർക്ക് മുൻപിലെത്തിയിരിക്കുന്നത്. ടോണി ഡാനിയൽ, ജെയിംസ് പോൾ, അനീഷ് ബ്രൂസ്, ഷിജു മാത്യു, റിജോ ജോൺ, ജിബു ജോൺ, വിനുജിൻ ജി. കുമാർ എന്നിവരാണ് ഗാനത്തിന് പിന്നിൽ. ഏഴ് പേരുടെ കൂടിച്ചേരലിൽ നിന്നുമാണ് ആൽബത്തിന് പെരുരുത്തിരിഞ്ഞതും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.