• HOME
 • »
 • NEWS
 • »
 • film
 • »
 • എന്റെ സിനിമ എങ്ങനെ അവർ ഡൗൺലോഡ് ചെയ്ത് കാണും? ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി ബംഗാളി സംവിധായകൻ

എന്റെ സിനിമ എങ്ങനെ അവർ ഡൗൺലോഡ് ചെയ്ത് കാണും? ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി ബംഗാളി സംവിധായകൻ

Accusation galore at Kerala State Chalachitra Academy's selection process for IFFK | ഗുരുതര ആരോപണവുമായി ബംഗാളി സംവിധായകൻ ഇന്ദ്രസിസ് ആചാര്യ

ഇന്ദ്രസിസ് ആചാര്യ, 'ദി പാർസൽ' ചിത്രത്തിന്റെ പോസ്റ്റർ

ഇന്ദ്രസിസ് ആചാര്യ, 'ദി പാർസൽ' ചിത്രത്തിന്റെ പോസ്റ്റർ

 • Share this:
  കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തെരഞ്ഞെടുപ്പ് രീതിയിൽ ചലച്ചിത്ര അക്കാദമിയുടെ സ്വജനപക്ഷപാതവും സിനിമകൾ തിരസ്ക്കരിക്കപ്പെടലിനും എതിരെ സംവിധായകൻ രംഗത്ത്. 'ദി പാർസൽ' എന്ന ബംഗാളി ചിത്രത്തിന്റെ സംവിധായകൻ ഇന്ദ്രസിസ് ആചാര്യ. മറ്റു പല ചലച്ചിത്ര മേളകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ചിത്രമായിട്ട് കൂടി തന്റെ ചിത്രത്തിന് എന്ത് സംഭവിച്ചുവെന്ന ചോദ്യം ഉന്നയിക്കുകയാണ് ഇദ്ദേഹം.

  “സെപ്റ്റംബര്‍ 19ന് എന്റെ ചിത്രം ഡൌൺലോഡ് ചെയ്ത് കണ്ടുവെന്നാണ് അക്കാദമി ഭാരവാഹികള്‍ നല്‍കിയ വിശദീകരണം. ഡൗൺലോഡ് ഓപ്ഷൻ ഡിസേബിൾഡ് ആയിരുന്നു. അതിനാൽ അവര്‍ക്ക്  സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ അയച്ച, ഒറിജിനല്‍ ലിങ്ക് മുഖേന സിനിമ കണ്ടിരുന്നെങ്കിൽ എനിക്ക് ഉടനടി വിമിയോവിൽനിന്നു നോട്ടിഫിക്കേഷൻ ലഭിക്കുമായിരുന്നു. അതുമുണ്ടായില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇവർ സിനിമ കണ്ടെന്നു പറയുന്നത്? അവർ ആ സിനിമ കണ്ടിട്ടില്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”

  “എന്റെ സിനിമയുടെ വീഡിയോ ലിങ്കാണ് ഐ.എഫ്.എഫ്.കെ.യിലേക്ക് അയച്ചുകൊടുത്തത്. വിമിയോ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഞാൻ സിനിമ അപ്ലോഡ് ചെയ്തിരുന്നത്. തെരഞ്ഞെടുത്ത സിനിമകളുടെ ലിസ്റ്റില്‍ എന്റെ ചിത്രം ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ വിമിയോ പരിശോധിച്ചു. അപ്പോഴാണ്‌ ചിത്രം അവര്‍ കണ്ടിട്ടില്ലെന്നു മനസിലായത്‌. വിമിയോ പോലെയുള്ള പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ്‌ ചെയ്യപ്പെട്ട വീഡിയോകളുടെ വ്യൂസിന്റെ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്തയാള്‍ക്ക് അറിയാന്‍ സാധിക്കും. അതിന്റെ പശ്ചാത്തലത്തിലാണ്  പരാതിയുമായി അക്കാദമിയെ സമീപിച്ചത്,” ഇന്ദ്രസിസ് ആചാര്യ പറഞ്ഞു.

  “ഇത്തവണ ഐ.എഫ്.എഫ്.കെ.യുടെ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുപ്പിനായി എത്തിയത് 203 ചിത്രങ്ങളാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റി പതിനെട്ടു ദിവസം കൊണ്ട് ഇത്രയും സിനിമകൾ കണ്ടു തെരഞ്ഞെടുത്തതെന്ന് പറയുന്നു, അങ്ങനെയാണെങ്കിൽ ഒരു ദിവസം അവർ ശരാശരി പതിനൊന്നു ചിത്രങ്ങൾ കണ്ടിരിക്കണം. അത് മനുഷ്യ സാധ്യമാണോ? ഇതൊക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്,” ചലച്ചിത്ര അക്കാദമിയുടെ പക്ഷപാത സമീപനത്തെയും കച്ചവട സിനിമയോടുള്ള വിധേയത്വത്തെയും തിരുത്താനായി രൂപം കൊണ്ട, ‘റിഫോം IFFK’ എന്ന മൂവ്മെന്റിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായ സംവിധായകന്‍ സന്തോഷ്‌ ബാബുസേനന്‍ ചോദിക്കുന്നു.

  കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാന്തരമായി മേളയൊരുക്കിയ, രാജ്യാന്തരതലത്തിൽ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രങ്ങളുടെ സംവിധായകൻ സനൽകുമാർ ശശിധരനും ചലച്ചിത്ര അക്കാദമിയുടെ രീതികളെ ചോദ്യം ചെയ്യുന്നു.

  "ചലച്ചിത്രവിരുദ്ധതയുടെയും അധികാര ഗർവിന്റെയും
  കേവല വ്യക്തി പ്രതികാരങ്ങളുടെയും കൂമ്പാരമായി ചലച്ചിത്ര അക്കാദമിയും ചലച്ചിത്രമേളയുടെ നടത്തിപ്പും മാറിയിട്ട് കുറേക്കാലമായി. നാരാണിപ്പുഴ ഷാനവാസിന്റെ കരി എന്ന മനോഹരമായ ചിത്രത്തെ അവഗണിച്ച് ഇന്ന് ആ സിനിമകളുടെ സംവിധായകർ പോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില ചിത്രങ്ങളെ തിരുകിക്കയറ്റിയ 2015 മുതൽ ഐ.എഫ്.എഫ്.കെയും ചലച്ചിത്ര അവാർഡുകളും കലാരൂപമെന്ന രീതിയിൽ എക്കാലത്തും അടയാളപ്പെടുത്തേണ്ടുന്ന സ്വതന്ത്ര സിനിമകളുടെ കശാപ്പ്ചോരയൊഴുകുന്ന അഴുക്കുചാലാണ്. ഷെറി ഗോവിന്ദന്റെ കഖഗഘങ, സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനന്മാരുടെ സുനേത്ര, സുദേവൻ പെരിങ്ങോടിന്റെ 'അകത്തോ പുറത്തോ', സുദീപ് എളമണിന്റെ 'സ്ലീപ്‌ലെസ്ലി യുവെഴ്സ്' എന്നിങ്ങനെ നീളുന്നു കൊല്ലപ്പെട്ട ചിത്രങ്ങളുടെ പട്ടിക."

  "കഴിഞ്ഞ മൂന്നുവർഷമായി ചലച്ചിത്ര അക്കാദമി മികച്ച ചിത്രങ്ങൾക്കുള്ള അവാർഡ് കൊടുത്താദരിച്ച ചിത്രങ്ങൾ കണ്ടവർക്കറിയാം എന്താണ് അക്കാദമിക്ക് സംഭവിച്ചതെന്ന്. ആ ചിത്രങ്ങളുടെ സംവിധായകർക്ക് പോലും അഞ്ചുവർഷങ്ങൾക്ക് ശേഷം ആ ചിത്രങ്ങൾ അർഹതയില്ലായ്മയുടെ ഒരു കൈപ്പോടെയേ കണ്ടിരിക്കാൻ കഴിയൂ എന്നും അക്കാദമിക്ക് ചരിത്രം മാപ്പുനൽകില്ല എന്നും എനിക്കുറപ്പാണ്." സനൽ പറയുന്നു.

  First published: